/kalakaumudi/media/media_files/2025/07/18/posco-case-pta-2025-07-18-12-31-35.jpg)
പത്തനംതിട്ട : അനാഥാലയത്തിലെ അന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുമ്പ് ഗര്‍ഭിണിയായ പോക്‌സോ കേസില്‍ അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേര്‍ത്തു.അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അടൂര്‍ പൊലീസ് കഴിഞ്ഞ മാസം പോക്‌സോ കേസ് എടുത്തത്.അന്ന് ഈ കേസില്‍ ആരേയും പ്രതിചേര്‍ത്തിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തത്.നടത്തിപ്പുകാരിയുടെ മകന്‍ വിവാഹം കഴിച്ച് എട്ടാം മാസമാണ് യുവതി പ്രസവിച്ചത്.യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് അടൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്.