മയക്കുമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍

താളിക്കാവില്‍ 207.84 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

author-image
Athira Kalarikkal
New Update
Drug

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂര്‍: താളിക്കാവില്‍ 207.84 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് മഷൂദ്(28), മുഹമ്മദ് ആസാദ്(27) എന്നിവരെയാണ് കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍ ടി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജു മോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ഷിബു കെസി, അബ്ദുള്‍ നാസര്‍ ആര്‍പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാന്‍ ടികെ, ഗണേഷ് ബാബു പിവി ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സോള്‍ ദേവ് എന്നിവരും ഉണ്ടായിരുന്നു. 

Drug Case Arrest