പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ജാമ്യത്തിലിറങ്ങിയ 22 വയസ്സുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച്  വീണ്ടും അറസ്റ്റില്‍. അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്.

author-image
Punnya
New Update
amal

amal

കായംകുളം: ജാമ്യത്തിലിറങ്ങിയ 22 വയസ്സുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് വീണ്ടും അറസ്റ്റില്‍. കറ്റാനം പ്ലാന്തറ വീട്ടില്‍ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. വള്ളികുന്നം സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കറ്റാനം ഭാഗത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. രാത്രിയില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തെ സംഘം ചേര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയാണ് അമല്‍. കാറിലുണ്ടായിരുന്ന സ്തീയെയും ഭര്‍ത്താവിനെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച അമലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കഴിഞ്ഞ് അമല്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ മാവേലിക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ശ്രീജിത്ത്, വള്ളികുന്നം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ദിജേഷ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവ് ജി, നിസാം ജെ, അസി. സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകല അനില്‍കുമാര്‍, സീനിയര്‍ സിപിഒ ഷൈബു, സിപിഒ ബിനു എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികുടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

kayamkulam pocso Arrest