കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; ഐടി ജീവനക്കാർക്കു വേണ്ടി എത്തിച്ചതെന്ന് വെളിപ്പെടുത്തൽ

ബെംഗളുരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുൽ

author-image
Rajesh T L
Updated On
New Update
gokul

പിടിയിലായ ഗോകുൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കാക്കനാട് കൊല്ലംകുടി മുഗൾ ഭാഗത്തുനിന്നും എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടിൽ ഗോകുൽ ജി.ബി (28)യാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 37.19 ഗ്രാം എംഡിഎംഎ കണ്ടെടുത്തു . കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശൻറെ നിർദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഗോകുൽ പിടിയിലായത്. 

കാക്കനാട്, ഇൻഫോപാർക്ക് ഭാഗത്തെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കിടയിൽ വിൽപന നടത്തുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത് എന്ന് പ്രതി പറഞ്ഞു. ബെംഗളുരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുൽ എന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

kochi MDMA