/kalakaumudi/media/media_files/2025/09/12/vivaham-2025-09-12-19-58-06.jpg)
പലക്കാട് : വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ കേസില്‍ മേലാര്‍കോട് സ്വദേശിയായ ഗിരീഷ് എന്ന യുവാവ് അറസ്റ്റിലായി.
പാലക്കാട് നെന്മാറയിലാണ് സംഭവം. നാല് വര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം മദ്യലഹരിയില്‍ എത്തിയ ഗിരീഷ് വെട്ടുകത്തി ഉപയോഗിച്ച് യുവതിയെയും അച്ഛനെയും വെട്ടുകയായിരുന്നു.
പരിക്കേറ്റ യുവതിയുടെ അച്ഛന്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആലത്തൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.