കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു;സുഹൃത്തിനും പരിക്ക്

സുജിന്റെ സുഹൃത്ത് ആനന്തുവിനും കുത്തേറ്റിട്ടുണ്ട്.കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യം എന്നാ് പ്രാഥമിക വിവരം.മൂന്നു പേര്‍ കസ്റ്റഡിയിലുണ്ട്. സുജിനും അക്രമിസംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം

author-image
Sneha SB
New Update
SUJIN MURDER

കൊല്ലം : തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു.മടത്തറ സ്വദേശിയായ സുജിനാണ് (29 ) കൊല്ലപ്പെട്ടത് .സുജിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്.കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യം എന്നാണ് പ്രാഥമിക വിവരം.മൂന്നു പേര്‍ കസ്റ്റഡിയിലുണ്ട്. സുജിനും അക്രമിസംഘവും തമ്മില്‍ വാക്കുതര്‍ക്കം  ഉണ്ടായി എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.സുഹൃത്തക്കള്‍ക്കൊപ്പം കാരംസ് കളിച്ചതിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.ബൈക്ക് തടഞ്ഞു നിര്‍ത്തി സുജിന്റെ വയറിലും അനന്തുവിന്റെ മുതുകിലും കുത്തി . അനന്തു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചിക്ത്‌സയിലാണ്.

Crime murder