/kalakaumudi/media/media_files/2025/07/10/mdma-case-2025-07-10-11-15-49.png)
തിരുവനന്തപുരം : വിദേശത്തുനിന്നു ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ഒന്നേകാല്‍ കിലോ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.സഞ്ജു, നന്ദു, ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ എന്നിവരില്‍നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിലാണ് ഒന്നേകാല്‍ കിലോ എംഡിഎംഎ കണ്ടെത്തിയത്.ഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി.ഇവരെ പിന്തുടര്‍ന്ന് കാര്‍ നിര്‍ത്തിച്ച് പരിശോധിച്ചപ്പോഴാണ് ബാഗേജില്‍നിന്ന് എംഡിഎംഎ കണ്ടെത്തിയത്.