ബലാത്സംഗ ശ്രമമെന്ന് പരാതി; യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റില്‍

മലപ്പുറം കൂരാട് സ്വദേശയാണ് സുബൈര്‍ ബാപ്പു. ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ യുവതി പറയുന്നുണ്ട്.

author-image
Biju
New Update
bapu

മലപ്പുറം: ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബൈര്‍ ബാപ്പു ബതാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്റെ പരാതിയിലാണ് പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 

മലപ്പുറം കൂരാട് സ്വദേശയാണ് സുബൈര്‍ ബാപ്പു. ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ യുവതി പറയുന്നുണ്ട്. 

പ്രതി സുബൈര്‍ ബാപ്പു മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പുറത്താക്കിയതാണെന്നും പരാതിക്കാരി ആരോപിക്കുന്നു.