Ksrtc ബസ്സിൽ യുവതിക്ക് നേരെ ലൈംഗികതിക്രമം പ്രതി അറസ്റ്റിൽ

author-image
Vineeth Sudhakar
New Update
RAPE PEP KOLKATA

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗിക അതിക്രമം.ബസ്സിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ പ്രവർത്തിച്ച  ആലപ്പുഴ സ്വദേശി സാബുവിനെയാണ് പാലാരി വട്ടം പോലീസ്  അറസ്റ്റ് ചെയ്തത് .

ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബസിൽ വച്ച് ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.പെരുമ്പാവൂരിൽ നിന്ന് ബസിൽ കയറിയ സാബു ഇടപ്പള്ളിയിൽ എത്തിയപ്പോൾ സ്ത്രീയുടെ ദേഹത്ത് കൈമുട്ടുകൊണ്ട് സ്പർശിക്കുകയും, സ്വന്തം വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു.

ബസിലുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് പ്രതി അശ്ലീലം ചുവയോടെ സ്പർശിച്ചത്. തുടർന്ന് യുവതി ബസ്സിൽ വെച്ച് ബഹളം വെച്ചതോടെ ആളുകൾ കൂടി ,ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മറ്റു യാത്രക്കാർ തടഞ്ഞു വെക്കുക ആയിരുന്നു.തുടർന്ന് ബസ്സ്‌ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.പ്രതിക്കെതിരെ  സ്ത്രീപീഡന വിരുദ്ധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.