/kalakaumudi/media/media_files/3gyuhlTmkT3YJOiD3Vgd.jpg)
ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐഎസ്എഫ്)ല്‍ ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- കം- പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ) തസ്തികകളിലാണ് നിയമനം. ആകെ 1124 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍ = 845 ഒഴിവുകള്‍.കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- കം- പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ) = 279 ഒഴിവുകള്‍.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.21 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിജയം. ഉദ്യോഗാര്‍ഥികള്‍ക്ക് ഹെവി അല്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ ലൈസന്‍സ് വേണം.
കൂടെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും വേണം.
കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- കം- പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ)
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ക്ക് ഹെവി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വേണ
ജനറല്‍, ഒബിസി ഉദ്യോഗാര്‍ഥികള്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല. ഓണ്‍ലൈനായി പണമടയ്ക്കാം.
താല്‍പര്യമുള്ളവര്‍ കേന്ദ്ര പ്രതിരോധ സേനയായ സി ഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 4 ആണ്. അതിന് മുന്‍പായി അപേക്ഷ പൂര്‍ത്തിയാക്കണം.