/kalakaumudi/media/media_files/2025/02/08/jb2D3fpvAWTKieppuZ08.jpg)
Rep. Img.
പാലക്കാട്: എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭൂമി തരംമാറ്റല്‍ അനുമതി നിഷേധിച്ചത് സിപിഐ എതിര്‍പ്പായി കാണുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും. തടസമായ ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകും.
ടോളിനോട് പൊതുവേ യോജിപ്പില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടി തീര്‍ക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണ്ടിവരും.
ടോളിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. ധാരണയും വിശദമായ ചര്‍ച്ചയും രണ്ടും രണ്ടാണ്.