ആന്ധ്രാപ്രദേശിലെ ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 'തല്ലികി വന്ദനം' പദ്ധതി ആരംഭിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നല്‍കിയ 'സൂപ്പര്‍ സിക്‌സ്' ക്ഷേമ വാഗ്ദാനങ്ങളില്‍ ഒന്നാണ് 'തല്ലികി വന്ദനം'.'അര്‍ഹതയുള്ള ഓരോ അമ്മയ്ക്കും,രക്ഷിതാവിനും ഒരു കുട്ടിക്ക് പ്രതിവര്‍ഷം 15,000 രൂപ ധനസഹായം നല്‍കിക്കൊണ്ട്, സംസ്ഥാനത്തുടനീളമുള്ള അമ്മമാരെയും,രക്ഷിതാക്കളെയും ശാക്തീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പ്രധാന സംരംഭമായ 'തല്ലികി വന്ദനം' പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്,' സര്‍ക്കാര്‍ സെക്രട്ടറി കോന ശശിധര്‍ ഉത്തരവില്‍ പറഞ്ഞു.ഒന്നാം ക്ലാസ് മുതല്‍ ഇന്റര്‍മീഡിയറ്റ് വരെ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം പരിഗണിക്കാതെ, യോഗ്യരായ എല്ലാ കുടുംബങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.അതുപോലെ, ഈ പദ്ധതി പ്രകാരം ഒന്നാം ക്ലാസിലേക്കും ജൂനിയര്‍ ഇന്റര്‍മീഡിയറ്റിലേക്കും പ്രതീക്ഷിക്കുന്ന യോഗ്യരായ എന്റോള്‍മെന്റുകളും സര്‍ക്കാര്‍ കണക്കിലെടുക്കുമെന്ന് അതില്‍ പറയുന്നു.67 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും 43 ലക്ഷം അമ്മമാര്‍ക്കും 'തല്ലികി വന്ദനം' പദ്ധതിയുടെ പ്രയോജനം ലഭിക്കും.