മൂര്‍ഖന്‍ ചത്താലും 6 മണിക്കൂര്‍ വരെ വിഷം ചീറ്റുമെന്ന് പഠനം

ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. രണ്ടെണ്ണം ചത്ത മൂര്‍ഖന്‍ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഇവ സംഭവിച്ചത്.

author-image
Biju
New Update
cobra

ന്യൂഡല്‍ഹി: മൂര്‍ഖന്‍ പാമ്പ് ചത്തതിനു ശേഷവും ആറു മണിക്കൂര്‍ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തല്‍. 'പാമ്പുകടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോര്‍ട്ട്' എന്ന തലക്കെട്ടില്‍, ഫ്രൊണ്ടിയേഴ്‌സ് ഇന്‍ ട്രോപ്പിക്കല്‍ ഡിസീസ് എന്ന രാജ്യാന്തര ശാസ്ത്ര ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സുവോളജിസ്റ്റായ സുസ്മിത ഥാക്കൂര്‍, ബയോടെക്‌നോളജിസ്റ്റ് റോബിന്‍ ദോലെ, അനെസ്‌തേഷ്യോളജിസ്റ്റ് സുരജിത് ഗിരി, പീഡിയാട്രീഷ്യന്മാരായ ഗൗരവ് ചൗധരി, ഹെമിന്‍ നാഥ് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 

ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. രണ്ടെണ്ണം ചത്ത മൂര്‍ഖന്‍ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഇവ സംഭവിച്ചത്. 20 ഡോസ് ആന്റിവെനം നല്‍കിയാണ് കടിയേറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. 25 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു. 

റാറ്റില്‍ സ്‌നേക്‌സ്, കോപ്പര്‍ഹെഡ്‌സ്, സ്പിറ്റിങ് കോബ്ര, ഓസ്‌ട്രേലിയന്‍ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്‌നേക്‌സ് എന്നിവയ്ക്ക് ചത്ത ശേഷവും കടിക്കാനും മനുഷ്യനെയും മൃഗങ്ങളെയും കൊല്ലാനുമുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, ചത്ത ശേഷവും കടിക്കാന്‍ മൂര്‍ഖനും ശംഖുവരയനും കഴിയുമെന്നത് തെളിയിക്കുന്ന, ലോകത്തെ തന്നെ ആദ്യ സംഭവങ്ങളാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗവേഷക സംഘത്തിലെ ഡോ. സുരജിത് ഗിരി പറയുന്നു. 

ഇതിന്റെ കാരണവും ഗവേഷകര്‍ പറയുന്നുണ്ട്. ഉഷ്ണരക്തമുള്ള സസ്തനികളുടെ ജീവന്‍ നഷ്ടമാവുകയോ തലയറുക്കപ്പെടുകയോ ചെയ്താലും പരമാവധി ഏഴു മിനിറ്റുവരെ മാത്രമാണ് തലച്ചോര്‍ സജീവമായിരിക്കുക.