Representational Image
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിലേക്ക് കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്‌മെന്റ് നടക്കുന്നു. കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി 133 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാനാവും. താല്‍ക്കാലിക റിക്രൂട്ട്‌മെന്റിനാണ് വിജ്ഞാപനമെത്തിയത്. ഇത് പിന്നീട് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ ജിഡി കോണ്‍സ്റ്റബിള്‍ സ്‌പോര്‍ട്‌സ് ക്വാട്ട തിരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കുക. ജിഡി കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കുള്ള വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. സംശയങ്ങള്‍ അത് വായിച്ച് മനസിലാക്കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 25.