സി.യു.ഇ.ടി.-യു.ജി.: പരീക്ഷാസമയ ക്രമങ്ങൾ പ്രസിദ്ധീകരിച്ചു

63 വിഷയങ്ങളിലുള്ള പരീക്ഷകൾ മേയ് 15 മുതൽ 24 വരെയായിരിക്കും നടത്തുക. 

author-image
Rajesh T L
New Update
exam

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

സി.യു.ഇ.ടി. യു.ജി. വിവിധ വിഷയങ്ങളിലെ പരീക്ഷകളുടെ തീയതിയും സമയവും നാഷണൽ ടെസ്റ്റിങ് ഏജൻസിപ്രസിദ്ധീകരിച്ചു. മൊത്തം 63 വിഷയങ്ങളിലുള്ള പരീക്ഷകൾ മേയ് 15 മുതൽ 24 വരെയായിരിക്കും നടത്തുക. 

അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, ജനറൽ ടെസ്റ്റ് എന്നീ വിഷയ ടെസ്റ്റുകളുടെ ദൈർഘ്യം 60 മിനിറ്റും, മറ്റുവിഷയങ്ങളുടെ പരീക്ഷകളുടെ സമയം 45 മിനിറ്റും ആയിരിക്കും.

ഭൂരിപക്ഷം പരീക്ഷാർഥികൾ തിരഞ്ഞെടുത്ത ടെസ്റ്റ് പേപ്പറുകൾ, പെൻ ആൻഡ് പേപ്പർ രീതിയിൽ (ഓഫ് ലൈൻ) മേയ് 15, 16, 17, 18 തീയതികളിൽ നടത്തും. വിഷയങ്ങൾ -കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ജനറൽ ടെസ്റ്റ്, ഇക്കണോമിക്സ്, ഹിന്ദി, ഫിസിക്സ്, മാത്തമാറ്റിക്സ്, ജ്യോഗ്രഫി, ഫിസിക്കൽ എജുക്കേഷൻ, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി.

മറ്റുവിഷയങ്ങളുടെ ടെസ്റ്റുകൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി മേയ് 21, 22, 24 തീയതികളിൽ നടത്തും.വിവരങ്ങൾക്ക്‌: exams.nta.ac.in/CUET-UG ൽ പ്രസിദ്ധീകരിച്ചു.

cuetc ug exam date