എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ ; 20,000 അധ്യാപകർക്ക് സ്ഥി​​​രനി​​യ​​മ​​നം

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ നി​​​യ​​​മ​​​ന ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ടു ബാ​​​ക്കി​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​നാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം

author-image
Vineeth Sudhakar
New Update
teacher

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ക്കു​​​രു​​​ക്കി​​​ൽ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ത​​​ട​​​യ​​​പ്പെ​​​ട്ട എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ 20,000ത്തി​​​ലേ​​​റെ​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു സ്ഥി​​​രനി​​യ​​മ​​നം ന​​​ൽ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വ്. ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ നി​​​യ​​​മ​​​ന ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ടു ബാ​​​ക്കി​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​നാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് കീ​​​ഴി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കുകൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

20,000ത്തി​​​ലേ​​​റെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ത​​​ട​​​ഞ്ഞു​​​വ​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​രേ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളും മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാരും രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി. വി​​​ധി ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. കേ​​​സ് ഏ​​​പ്രി​​​ൽ 14ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു.

കേ​​​സി​​​ലെ അ​​​ന്തി​​​മ വി​​​ധി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ൻ​​​റു​​​ക​​​ൾ​​​ക്ക് കീ​​​ഴി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കും അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള 893 സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​യും 1171 സിം​​​ഗി​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്കൂ​​​ളു​​​ക​​​ളും അ​​​ട​​​ക്കം 2064 സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം.

നി​​​യ​​​മ​​​ന തീ​​​യ​​​തി മു​​​ത​​​ൽ എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര പ്രൊ​​​പ്പോ​​​സ​​​ലു​​​ക​​​ൾ മാ​​​ർ​​​ച്ച് നാ​​​ലി​​​ന​​​കം വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു തീ​​​ർ​​​പ്പാ​​​ക്ക​​​ണം. ഇ​​​തി​​​ൽ തീ​​​ർ​​​പ്പാ​​​കാ​​​ത്ത​​​വ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തി മാ​​​ർ​​​ച്ച് 12ന​​​കം തീ​​​ർ​​​പ്പാ​​​ക്ക​​​ണം. തു​​​ട​​​ർ​​​ന്നും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​വ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തി ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം തീ​​​ർ​​​ക്ക​​​ണം.
ഇ​​​തി​​​നു​​​ശേ​​​ഷ​​​വും തീ​​​ർ​​​പ്പു​​​ക​​​ൽ​​​പ്പി​​​ക്കാ​​​ത്ത​​​വ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക​​​യും ഒ​​​രാ​​​ഴ്ച​​​ക്ക​​​കം തീ​​​ർ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണം. ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് ആ​​​ഴ്ച​​​യി​​​ൽ ഒ​​​രു ത​​​വ​​​ണ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ല​​​ഭി​​​ച്ച വി​​​ധി അ​​​വ​​​ർ​​​ക്ക് മാ​​​ത്രം ബാ​​​ധ​​​ക​​​മെ​​​ന്നും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ നി​​​യ​​​മോ​​​പ​​​ദേ​​​ശം വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഈ ​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​ർ നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ സ​​​മ​​​ര​​​വും വി​​​മ​​​ർ​​​ശ​​​ന​​​വും ക​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് വി​​​ധി മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലു​​​ള്ള ഹ​​​ർ​​​ജി​​​യു​​​ടെ ഫ​​​ല​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി, ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി വ്യ​​​വ​​​സ്ഥാ​​​പി​​​ത ത​​​സ്തി​​​ക​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ള്ള മ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ലും താ​​​ത്കാ​​​ലി​​​ക​​​ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് സീ​​​നി​​​യ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന പ്ര​​​ശ്നം കാ​​​ര​​​ണം താ​​​ത്കാലി​​​ക നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​ത്തി​​​ലും ദി​​​വ​​​സ​​​വേ​​​ത​​​ന​​​ത്തി​​​ലു​​​മാ​​​യി തു​​​ട​​​രു​​​ന്ന ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​ഴി സ്ഥി​​​രം നി​​​യ​​​മ​​​നത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ങ്ങു​​​ന്ന​​​ത്.