/kalakaumudi/media/media_files/2025/07/31/shivan-2025-07-31-12-59-53.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ദിവസവേതന അധ്യാപകർക്കും താൽക്കാലിക അധ്യാപകർക്കും ആശ്വാസമേകി സർക്കാരിന്റെ പുതിയ ഉത്തരവ്. അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് (K-TET) തുല്യമായി ഉയർന്ന യോഗ്യതകളുള്ളവരെ അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചു.ഉയർന്ന യോഗ്യതകൾക്ക് അംഗീകാരം: കെ-ടെറ്റ് പാസാകാത്തവരാണെങ്കിലും NET (നെറ്റ്), SET (സെറ്റ്), M.Ed, M.Phil, PhD എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റിന് തുല്യമായി പരിഗണിക്കും)ഈ യോഗ്യതകളുള്ള അധ്യാപകർക്ക് വേതനം നിഷേധിക്കരുതെന്നും അവരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനിൽക്കെ തന്നെ, മാനുഷിക പരിഗണന വെച്ചും വിദ്യാഭ്യാസ നിലവാരം മുൻനിർത്തിയും അധ്യാപകരുടെ ജോലി സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ കെ-ടെറ്റ് ഇല്ലാത്തവരും എന്നാൽ മറ്റ് യോഗ്യതകൾ ഉള്ളവരുമായ അധ്യാപകർക്ക് കെ-ടെറ്റ് നേടുന്നതിനായി രണ്ട് വർഷത്തെ സാവകാശവും സർക്കാർ നൽകിയിട്ടുണ്ട് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കെ-ടെറ്റ് നിർബന്ധമാക്കിയതോടെ ജോലിയിൽ തുടരാൻ പ്രയാസപ്പെട്ട ആയിരക്കണക്കിന് ദിവസവേതന അധ്യാപകർക്കും എയ്ഡഡ് സ്കൂളിലെ താൽക്കാലിക അധ്യാപകർക്കും ഈ തീരുമാനം വലിയ തുണയാകും. ഫെബ്രുവരിയിൽ തന്നെ സർക്കാർ ഇവർക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
