ഐഐടി ബോംബെ ജപ്പാനില്‍ ടോഹോകു സര്‍വകലാശാലയുമായി ചേര്‍ന്ന് ആദ്യത്തെ ആഗോള കാമ്പസ് തുറക്കുന്നു

ഗവേഷണ കേന്ദ്രീകൃത പിഎച്ച്ഡി പ്രോഗ്രാമോടെയാണ് ഈ സംയുക്ത സംരഭം ആരംഭിക്കുക, എംടെക് കോഴ്‌സുകള്‍ ഉടന്‍ അവതരിപ്പിക്കും.ജപ്പാന്റെ സാങ്കേതിക ശക്തികളെ ഇന്ത്യയുടെ അക്കാദമിക് മികവുമായി സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം.

author-image
Sneha SB
New Update
IIT BOMBAY

ജപ്പാനില്‍ പുതിയ കാമ്പസ് സ്ഥാപിച്ചുകൊണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടി-ബി) അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് . അബുദാബിയിലെ ഐഐടി ഡല്‍ഹിയും , സാന്‍സിബാറിലെ ഐഐടി മദ്രാസും സമാനമായ അന്താരാഷ്ട്ര സംരംഭങ്ങളാണ്  ഇതിന് പിന്നാലെയാണ് ഐഐടി ബോംബെ ആഗോള വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്.സ്വതന്ത്രമായി സ്ഥാപിക്കുന്നതിനുപകരം, പ്രശസ്തവും സര്‍ക്കാര്‍ പിന്തുണയുള്ളതുമായ ജാപ്പനീസ് സ്ഥാപനമായ തോഹോകു സര്‍വകലാശാലയുമായി  സഹകരിച്ചാണ് ഐഐടി ബോംബെ ജപ്പാനില്‍ എത്തുക. ഗവേഷണ കേന്ദ്രീകൃത പിഎച്ച്ഡി പ്രോഗ്രാമോടെയാണ് ഈ സംയുക്ത സംരഭം ആരംഭിക്കുക, എംടെക് കോഴ്‌സുകള്‍ ഉടന്‍ അവതരിപ്പിക്കും.ജപ്പാന്റെ സാങ്കേതിക ശക്തികളെ ഇന്ത്യയുടെ അക്കാദമിക് മികവുമായി സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം.വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രമായി മാത്രമല്ല, വിജ്ഞാന കൈമാറ്റം, സംയുക്ത ഗവേഷണം, ജപ്പാനിലെ ലോകോത്തര വ്യവസായ, നവീകരണ ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ഒരു വേദിയായും ഈ കാമ്പസിനെ കാണുന്നുണ്ട്.ഗവേഷണത്തിനും നവീകരണത്തിനും ശക്തമായ ഊന്നല്‍ നല്‍കുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലാണ് വരാനിരിക്കുന്ന കാമ്പസ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ ബിരുദ കോഴ്‌സുകള്‍  ഇല്ല.

japan IIT education