എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും

എസ്.എസ്.എല്‍.സി പരീക്ഷ 9.30ന് ആരംഭിക്കും. 9.30 മുതല്‍ 9:45 വരെയാണ് കൂള്‍ ഓഫ് ടൈം. 9 മണിക്ക് മുമ്പായി മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തിച്ചേരണം.

author-image
Biju
New Update
hgg

തിരുവനന്തപുരം: പറഞ്ഞ് പറഞ്ഞ് ദാ എസ്.എസ്.എല്‍.സി പരീക്ഷ ഇങ്ങെത്തി. കൂട്ടുകാരെല്ലാം തയ്യാറല്ലേ.  പരീക്ഷാ തീയതിയും സമയവുമറിയാം. സമയത്തില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണേ. 

എസ്.എസ്.എല്‍.സി പരീക്ഷ 9.30ന് ആരംഭിക്കും. 9.30 മുതല്‍ 9:45 വരെയാണ് കൂള്‍ ഓഫ് ടൈം. 9 മണിക്ക് മുമ്പായി മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തിച്ചേരണം. 

മാര്‍ച്ചിലെ ചൂടുകാലാവസ്ഥയും റമദാനും ഉള്ളതിനാല്‍ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്കൊപ്പം സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ എഴുതുന്ന 9ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. 

ഉച്ചയ്ക്ക് ശേഷമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്ക് 1.30ന് പരീക്ഷ ആരംഭിച്ച് 4.15ന് അവസാനിക്കുന്നതാണ്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2 മണിക്കാരംഭിച്ച് 4.45ന് അവസാനിക്കും.

sslc higher secondary examination sslc exam sslc examination