ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം എന്നതിനേക്കാള്‍ ഉപരിയായി മിക്കി മൗസിന് ഒരുപാട് പ്രാധാന്യമുണ്ട്

1978 നവംബര്‍ 18ന് മിക്കി മൗസ് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ഇടംനേടി. ഇത്തരമൊരു നേട്ടം നേടുന്ന ആദ്യ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു മിക്കി.

author-image
Biju
New Update
SFdf

Micky Mouse

എലി എന്ന് പറയുമ്പോള്‍ പുരാണങ്ങളില്‍ സ്ഥാനം മുകളിലാണെങ്കിലും ആധുനിക ലോകത്ത് മഹാമാരികള്‍ പരത്തുന്ന വമ്പന്മാരാണ്. പാമ്പിനെയും കരടിയെയും പുലിയെയും സിംഹത്തെയുമൊക്കെ ക്രൂരന്മാരയി കണ്ടിരുന്ന കാലത്താണ് പ്രായഭേദമന്യേ എല്ലാവരെയും ചിരിപ്പിക്കാന്‍ ഒരു എലിക്കുട്ടന്‍ പിറന്നുവീണത്. അങ്ങനെ ലോകം മുഴുവന്‍ പിറന്നിവീണ ആസുന്ദരക്കുട്ടന്‍ എത്തിയിട്ട് 97 വര്‍ഷം എത്തിയിരിക്കുകയാണ്. 

രോഗം പരത്തുന്ന ഒരു ജീവി എന്നല്ല 1928ന് ശേഷം ഈ ഇത്തിരിക്കുഞ്ഞനെ അറിയപ്പെട്ടത് മറിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാ മിക്കി മൗസ് മാറുകയായിരുന്നു. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം എന്നതിനേക്കാള്‍ ഉപരിയായി മിക്കി മൗസിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒരു ചെറിയ കമ്പനിയെ പിന്നീട് ലോകം മുഴുവന്‍ അറിയപ്പെടുന്ന വലിയ ചലച്ചിത്ര നിര്‍മാണ കമ്പനിയാക്കി വളര്‍ത്താന്‍ പോലും ഈ മിക്കി മൗസിന് സാധിച്ചിട്ടുണ്ട്. അതാണ് വാള്‍ട്ട് ഡിസ്‌നി പിക്ചേഴ്സ്.

വാള്‍ട്ട് ഡിസ്‌നിയും യു.ബി ഐവര്‍ക്ക്‌സും ചേര്‍ന്നാണ് മിക്കി മൗസിനെ സൃഷ്ടിക്കുന്നത്. ഈ കുഞ്ഞനെലിയെ ആദ്യമായി കാണുന്നത് 1928 മെയ് 13ന് പ്ലെയിന്‍ ക്രേസി എന്ന ചെറിയ ഷോട്ടിലൂടെയാണ്.

പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വാള്‍ട്ട് ഡിസ്‌നി സ്റ്റീംബോട്ട് വില്ലിയെന്ന പേരില്‍ ഒരു അമേരിക്കന്‍ അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ന്യൂയോര്‍ക്കിലെ തിയേറ്ററിലായിരുന്നു സ്റ്റീംബോട്ട് വില്ലി ആദ്യം പ്രദര്‍ശനത്തിനെത്തിയത്.

അമേരിക്കന്‍ നടനും കൊമേഡിയനുമായ ബസ്റ്റര്‍ കീറ്റണിന്റെ അതേവര്‍ഷം തന്നെയിറങ്ങിയ സ്റ്റീംബോട്ട് ബില്‍ ജൂനിയര്‍ എന്ന കോമഡി ആക്ഷന്‍ സിനിമയുടെ പാരഡിയായിരുന്നു അത്. സ്റ്റീംബോട്ട് വില്ലിയില്‍ മിക്കി മൗസിനൊപ്പം മിന്നിയെന്ന കഥാപാത്രം കൂടെ കടന്നു വന്നു.

പിന്നാലെ മിക്കി മൗസിന്റെ വിതരണം ഏറ്റെടുക്കാന്‍ ഒരു ബിസിനസുക്കാരന്‍ കടന്ന് വന്നു. അതോടെ ആ കഥാപാത്രം മറ്റൊരു നിലയിലേക്ക് ഉയര്‍ന്നു. 1930ല്‍ കൊളംബിയ പിക്‌സ്‌ചേഴ്‌സ് എന്ന വലിയ വിതരണ കമ്പനി ഏറ്റെടുത്തതോടെയാണ് മിക്കി മൗസ് ലോകത്താകമാനം വിതരണം ചെയ്യപ്പെടുന്നത്.

പിന്നാലെ മിക്കിയെ തേടി നിരവധി അംഗികാരങ്ങളെത്തി. മിക്കി മൗസെന്ന ഒരു കാര്‍ട്ടൂണിലൂടെ വാള്‍ട്ട് ഡിസ്‌നിയുടെ തലവര തന്നെ മാറി. 'ഡിസ്നി ബ്രദേഴ്സ് കാര്‍ട്ടൂണ്‍ സ്റ്റുഡിയോ' എന്ന പേരിലായിരുന്നു വാള്‍ട്ട് ഡിസ്നിയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയും സഹോദരനുമായ റോയിയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്.

പിന്നീട് വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോ എന്നായി മാറി. 1929ല്‍ ഇത് വീണ്ടും വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍സ് എന്ന പേരിലേക്ക് മാറി. ഇപ്പോള്‍ മിക്കി മൗസ് പിറന്നിട്ട് 95 വര്‍ഷമായി. ഇത്ര വര്‍ഷങ്ങളായി ഡിസ്‌നിക്കായിരുന്നു സ്റ്റീംബോട്ട് വില്ലിയിലെ മിക്കി മൗസിന്റെ കോപ്പിറൈറ്റ്.

എന്നാല്‍ 95 വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഡിസ്‌നിക്ക് ആ കോപ്പിറൈറ്റ് നഷ്ടമാകുകയാണ്. ഇനി മിക്കിയുടെയും മിന്നിയുടെയും ചിത്രങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും ആരാധകര്‍ ഏറെയുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് മിക്കി മൗസ്.

ചിരിപ്പിച്ച് പേടിപ്പിച്ച് 

വാള്‍ട് ഡിസ്‌നി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണു മിക്കി മൗസ്.മോര്‍ട്ടിമര്‍ എന്നായിരുന്നു ആദ്യം മിക്കിയുടെ പേര്. പിന്നീട് അതു മാറ്റി.1928ല്‍ സ്റ്റീംബോട്ട് വില്ലി എന്ന അനിമേറ്റഡ് വിഡിയോയിലൂടെയാണു മിക്കിയെ ലോകത്തിനു മുന്നില്‍ ഡിസ്‌നി അവതരിപ്പിച്ചത്. പിന്നീട് മിക്കി ലോകം കീഴടക്കി. മിക്കിയുടെ കൂട്ടുകാരിയായ മിന്നി മൗസ്, ഡോണള്‍ഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളും മിക്കി മൗസ് ചിത്രങ്ങളിലൂടെ രംഗത്തു വന്നു. എന്നാല്‍ മിക്കിയുടെ ആദ്യകാല സിനിമകളുടെ കോപ്പിറൈറ്റ് അവകാശം ഇപ്പോള്‍ ഡിസ്‌നിയുടെ നിയന്ത്രണത്തില്‍ നിന്നു മാറി പൊതുവായ ഉപയോഗത്തിലെത്തിയിരിക്കുകയാണ്.

ഇതുവരെ മിക്കിമൗസിന്റെ കോസ്റ്റ്യൂമുകളും മറ്റുകാര്യങ്ങളുമൊക്കെ സിനിമകളിലും മറ്റുമുപയോഗിക്കാന്‍ ഡിസ്‌നിയുടെ അനുവാദം വേണ്ടിയിരുന്നു. എന്നാല്‍ ആദ്യകാല മിക്കി കാര്‍ട്ടൂണുകള്‍ക്ക് ഇതിനി ബാധകമാകില്ല.സ്റ്റീംബോട്ട് വില്ലിയിലെ മിക്കിയുടെ കോസ്റ്റ്യൂമാണ് ഇപ്പോള്‍ പ്രേതസിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ധാരാളം പ്രത്യേകതകള്‍ മിക്കി മൗസിനുണ്ട്. ധാരാളം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മിക്കി പുലര്‍ത്തുന്നു. 1978 നവംബര്‍ 18ന് മിക്കി മൗസ് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ഇടംനേടി. ഇത്തരമൊരു നേട്ടം നേടുന്ന ആദ്യ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു മിക്കി.

ഗാന്ധിജിയും മിക്കിയും

'വര്‍ഷം 1914. യൂറോപ്പിലാകെ ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെടുന്ന സമയം.ലണ്ടനില്‍വെച്ച് മഹാത്മാഗാന്ധിയെ ആദ്യം കാണുമ്പോള്‍ അവിടെയാകെ അനിശ്ചിതത്വത്തിന്റെയും ഭീതിയുടെയും അന്തരീക്ഷമായിരുന്നു. ഒരു അവസരം കിട്ടിയപ്പോള്‍ ലണ്ടനില്‍ ഗാന്ധി താമസിക്കുന്ന രണ്ടാം നിലയിലുള്ള ആ കെട്ടിടത്തിലേക്ക് പോയി. പഴയരീതിയില്‍ നിര്‍മിച്ച ആ കെട്ടിടത്തില്‍ മഹാത്മാവ് ഇരിക്കുന്ന മുറിയുടെ വാതിക്കല്‍ നിന്ന് അദ്ദേഹത്തെ ആദ്യമായി കണ്ടു. 

മൊട്ടത്തലയുള്ള ഒരു ചെറിയ മനുഷ്യന്‍ തറയിലിരുന്ന് നിലക്കടലയും രുചിയില്ലാത്ത ബിസ്‌ക്കറ്റുകളും കഴിക്കുന്നു, എനിക്ക് കൗതുകമടക്കാനായില്ല, ഞാന്‍ അവിടെ നിന്ന് ചിരിച്ചു, അദ്ദേഹം അപ്പോള്‍ മുഖമുയര്‍ത്തി നോക്കി, എന്നെ നോക്കി തിരിച്ചും ചിരിച്ചിട്ട് സൗമ്യമായി പറഞ്ഞു,നിങ്ങള്‍ മിസ്സിസ് നായിഡു അല്ലെ,അല്ലാതാര്‍ക്കും ഇങ്ങനെ ചിരിക്കാന്‍ ധൈര്യമുണ്ടാകില്ല''.

ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഈ അനുഭവം തന്റെ രാഷ്ടീയ ജീവിതത്തിലുടനീളം സരോജിനി നായിഡു ആവര്‍ത്തിച്ച് പറയാറുള്ളതാണ്. ഇന്ത്യയുടെ വാനമ്പാടി സരോജനി നായിഡുവിന്റെ ഗാന്ധിജിയുമായുള്ള സൗഹൃദത്തിന്റെയും വ്യക്തിബന്ധത്തിന്റെയും ഊഷ്മള നിമിഷങ്ങള്‍ നായിഡുവിനെക്കുറിച്ച് അനുകുമാര്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

നായിഡുവുമായുള്ള തന്റെ ആദ്യകൂടികാഴ്ചയെക്കുറിച്ച് ഗാന്ധിയും 'സത്യാന്വേഷണ പരീക്ഷണങ്ങളി'ല്‍ വിവരിക്കുന്നുണ്ട്. വിയോജിപ്പുകളുള്ള സമയത്ത് അത് തുറന്നു പറയുകയും വേണ്ടിടത്ത് വിമര്‍ശിക്കുകയും ചെയ്തുകൊണ്ടുതന്നെ ഗാന്ധിയെ വളരെയധികം ബഹുമാനിച്ചിരുന്ന ഒരു നേതാവായിരുന്നു നായിഡു. ഗാന്ധിയും നായിഡുമായുള്ള മൂന്നു പതിറ്റാണ്ടോളം നീളുന്ന സൗഹൃദത്തിന്റെ കഥ ഇന്ത്യന്‍ സ്വതന്ത്ര സമരചരിത്രത്തിന്റേതു കൂടിയാണ്. ''പ്രിയപ്പെട്ട സഹോദരി'' എന്ന് ഗാന്ധി നായിഡുവിന്റെ സംബോധന ചെയ്യുമ്പോള്‍ പ്രിയ സുഹൃത്തെ എന്ന് നായിഡു തിരിച്ച് സംബോധന ചെയ്യുമായിരുന്നു. 

യാത്രകളും ചരിത്രവും രാഷ്ട്രീയവും നിറയുന്ന നായിഡുവിനുള്ള ഗാന്ധിയുടെ കത്തുകളില്‍ പലതിലും അവരെ ''മീരാഭായ്'' എന്നാണ് ഗാന്ധി സംബോധന ചെയ്യുന്നത്.  മിക്കിമൗസെന്നും സമാധാനത്തിന്റെ കാവല്‍ക്കാരനെന്നും മറ്റുമാണ് നായിഡു ഗാന്ധിയെ തിരിച്ച് വിശേഷിപ്പിക്കുന്നത്. ഗാന്ധിയുടെ മരണം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നായിഡു ബ്രോഡ്കാസ്റ്റിലൂടെ ഉറക്കെ പറഞ്ഞു ''എന്റെ പിതാവേ, വിശ്രമിക്കരുതേ ''ഗാന്ധിയ്ക്കും അദ്ദേഹം പകര്‍ന്നു വച്ച സന്ദേശങ്ങള്‍ക്കും ഇന്ത്യയില്‍ മരണമില്ല എന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു...

 

education