തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പത്രസമ്മേളനത്തിലൂടെ ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഈ വര്‍ഷം നാല് ലക്ഷത്തി 44,707 പേരാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത്. ഇതില്‍ 26,178 പേര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയും എഴുതി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 78.69 ആയിരുന്നു വിജയ ശതമാനം . 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയര്‍ന്ന വിജയശതമാനം.
പരീക്ഷാഫലം ലഭ്യമാകുന്ന സൈറ്റുകള്‍ www.results.hse.kerala.gov.in,www.prd.kerala.gov.in,results.digilocker.gov.in,www.results.kite.kerala.gov.in
SAPHALAM 2025 ,iExaMS-Kerala,PRD live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.