മുംബൈ സര്‍വകലാശാലയില്‍ ക്ഷേത്ര മാനേജ്‌മെന്റ് കോഴ്‌സുകള്‍

ആറുമാസത്തെ സര്‍ട്ടിഫിക്ക റ്റ് കോഴ്സും 12 മാസത്തെ ഡിപ്ലോമ കോഴ്‌സുമാണ് ആരംഭിക്കുന്നത്. ക്ഷേത്രഭ രണം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് കോഴ്‌സു കളിലൂടെ ലക്ഷ്യമിടുന്നത്

author-image
Athira Kalarikkal
Updated On
New Update
mumbai1

Photo: TOI

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : മുംബൈ സര്‍വകലാശാലയില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ക്ഷേത്ര മാനേജ്‌മെന്റ്‌റില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. ആറുമാസത്തെ സര്‍ട്ടിഫിക്ക റ്റ് കോഴ്സും 12 മാസത്തെ ഡിപ്ലോമ കോഴ്‌സുമാണ് ആരംഭിക്കുന്നത്. ക്ഷേത്രഭ രണം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് കോഴ്‌സു കളിലൂടെ ലക്ഷ്യമിടുന്നതെന്നും വിജയ മെന്ന് കണ്ടാല്‍ ക്ഷേത്രഭരണത്തില്‍ എം .ബി.എ. വൈകാതെ ആരംഭിക്കുമെന്നും വൈസ്ചാന്‍സലര്‍ രവീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.

മുംബൈ സര്‍വകലാശാലയുടെ ഹിന്ദുസ്റ്റഡി സെന്റ്‌ററും ടെംപിള്‍ കണക്ട് എന്ന സ്ഥാപനവും തമ്മില്‍ കോഴ്‌സുകളാരംഭിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ച തായും വൈസ്ചാന്‍സലര്‍ അറിയിച്ചു. പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ജൂണില്‍ ആരംഭിക്കും. ഭാരതീയ വിജ്ഞാനം, മാനേജ്‌മെന്റ് സയന്‍സ്, ക്രൗജ് മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, റവന്യു, ഫിനാന്‍,്‌യല്‍സ് അഫയഴ്‌സ്, വിവര സാങ്കേതികയുടെ ഉപയോഗം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും. കൂടാതെ കോഴ്‌സ് കപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്ന് മാസത്തെ തൊഴില്‍ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. 

 

Temple Management Course Mumbai University