ഡിസൈനർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം

പ്രമുഖ മാസികകളുടെ ലേ ഔട്ട് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ലേ ഔട്ട് മേഖലയിലെ പുതിയ പ്രവണതകൾ / സോഫ്ട്‌വെയറുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുള്ളവരും ഉപയോഗിക്കാൻ പ്രാവീണ്യമുള്ളവരുമായിരിക്കണം.

author-image
Prana
New Update
job opportunity

Representational Image

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഡിസൈൻ / ലേ ഔട്ട് എന്നിവ സമയ ബന്ധിതമായും ആകർഷണീയമായും നിർവഹിക്കുന്നതിനുള്ള ആർട്ടിസ്റ്റുമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാഗസിൻ / ലേ ഔട്ട് ആർടിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ മാസികകളുടെ ലേ ഔട്ട് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ലേ ഔട്ട് മേഖലയിലെ പുതിയ പ്രവണതകൾ / സോഫ്ട്‌വെയറുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുള്ളവരും ഉപയോഗിക്കാൻ പ്രാവീണ്യമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ / ബിരുദം എന്നിവ അഭികാമ്യം. അപേക്ഷയിൽ  മാസികയുടെ കവർ പേജ്ഉൾപ്പേജ് എന്നിവയുടെ ലേ ഔട്ട് / ഡിസൈൻ  നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. നേരത്തെ ചെയ്ത ഡിസൈൻ ജോലികളുമായി ബന്ധപ്പെട്ട പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷകൾ ചീഫ് ഓഫീസർകമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്തദ്ദേശ സ്വയംഭരണ വകുപ്പ്സ്വരാജ് ഭവൻനന്ദൻകോട് പി.ഒതിരുവനന്തപുരം  695003  എന്ന വിലാസത്തിൽ മാർച്ച്  31  നകം ലഭിക്കണം.

design