/kalakaumudi/media/media_files/2025/02/08/7ZcuDBmhNTZLZ1ENlIJE.jpg)
Rep. Img.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ട്രെന്‍ഡ് പരിശോധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വേളയിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ പുറത്തു വിട്ട ആദ്യകാല ട്രെന്‍ഡുകളിലെ ഫലത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എനിക്കറിയില്ല, ഞാന്‍ ഇതുവരെ ഫലങ്ങള്‍ പരിശോധിച്ചിട്ടില്ല എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്രിവാള്‍ തോറ്റു. മനീഷ് സിസോദിയയും തോറ്റു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് ബി ജെ പി കടന്നു.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യം ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവയുമായി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസാരിച്ചു. ഡല്‍ഹി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് നദ്ദയോട് സംസാരിച്ച ശേഷം വീരേന്ദ്ര സച് ദേവ മാധ്യമങ്ങളോട് പറഞ്ഞത്.
മുഖ്യമന്ത്രിയെ ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും എ എ പിയുടെ പ്രധാന നേതാക്കളെല്ലാം തോല്‍ക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുണ്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.