/kalakaumudi/media/media_files/2025/02/03/ghEwRePOzLtjDn7X3hBy.jpg)
Delhi
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യ തലസ്ഥാനം വിധിയെഴുതിയിരിക്കുകയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ലോളിംഗ് ശതമാനം ഉയര്‍ന്നത് മുന്നണികളെ ആകപ്പാടെ ആകാംക്ഷയിലാക്കിയിരിക്കുകയാണ്. എങ്കിലും ബിജെപിക്കണ് കൂടുതല്‍ എക്‌സിറ്റ് പോളുകളും മുന്‍തൂക്കം പ്രവചിക്കുന്നത്.
വൈകിട്ട് 6 മണിവരെ 60% ത്തോളം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്ക്. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയോടെയാണ് ഭേദപ്പെട്ടത്. കലാപം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്.
ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസും, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകള്‍ ആപിന്റെ കണക്ക് കൂട്ടലില്‍ നിര്‍ണ്ണായകമാകും. മധ്യവര്‍ഗം ഭൂരിപക്ഷമായ നഗരമണ്ഡലങ്ങളില്‍ വലിയ ആവേശം കണ്ടില്ല. നഗരമണ്ഡലമായ കരോള്‍ബാഗിലാണ് ഏറ്റവും കുറവ്. ബജറ്റിന്റെ പ്രയോജനം ബി ജെ പി പ്രതീക്ഷിക്കുന്നത് നഗര മണ്ഡലങ്ങളിലാണ്. പോളിംഗ് ശതമാനത്തില്‍ എ എ പിക്കും, ബി ജെ പിക്കും ആത്മവിശ്വാസമാണ്. നിലമെച്ചപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.
സീതം പൂരില്‍ കളളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി - ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബി ജെ പി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചുംബന ആംഗ്യം കാണിച്ചുവെന്ന വനിത വോട്ടറുടെ പരാതിയില്‍ ആപ് എം എല്‍ എ ദിനേഷ് മോഹാനിയക്കെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
-
Feb 05, 2025 13:21 IST
എഎപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ
-
Feb 05, 2025 13:04 IST
മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: കരോള്‍ ബാഗിലെ ബിജെപി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ഗൗതം
#WATCH | After casting his vote for #DelhiAssemblyElection2025, BJP candidate from Karol Bagh assembly constituency Dushyant Gautam says, "People want change. The people of Delhi have seen examples of double-engine gvot. Delhi - the heart of the country is on a ventilator under… pic.twitter.com/jvioc5FsWm
— ANI (@ANI) February 5, 2025 -
Feb 05, 2025 12:54 IST
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും കുടുംബവും വോട്ടുചെയ്യാനെത്തിയപ്പോള്‍
-
Feb 05, 2025 12:49 IST
പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും മകനും വോട്ട് ചെയ്തപ്പോള്‍
https://www.kalakaumudi.com/https://pbs.twimg.com/media/GjAQrr2a4AA7WKV?format=jpg&name=large
-
Feb 05, 2025 12:41 IST
ആംആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് വോട്ട് ചെയ്യാനെത്തിയപ്പോള്‍
#WATCH | #DelhiElection2025 | AAP MP Sanjay Singh casts his vote at a polling booth in New Delhi Assembly constituency. pic.twitter.com/g7uDbnOhzM
— ANI (@ANI) February 5, 2025https://www.kalakaumudi.com/https://www.kalakaumudi.com/https://x.com/i/status/1887031527630102915
-
Feb 05, 2025 12:31 IST
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനോഷ് സിസോദിയയും കുടുംബവും വോട്ട് ചെയ്ത് മടങ്ങുന്നു
-
Feb 04, 2025 17:46 IST
അവസാന നിമിഷം ചങ്കിടിപ്പേറി കോണ്‍ഗ്രസ്; 20 മണ്ഡലങ്ങളില്‍ ശ്രദ്ധ
ന്യൂഡല്‍ഹി: 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച സ്ഥലമാണ് ഡല്‍ഹി. 2015ല്‍ ആം ആദ്മി പാര്‍ട്ടി വിതച്ച തരംഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖര്‍ക്കെല്ലാം അടിതെറ്റി. ഒരു സീറ്റില്‍ പോലും അന്ന് ജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് അഞ്ച് വര്‍ഷത്തിന് ശേഷം 2020 വീറോടെ കളത്തിലിറങ്ങി. പക്ഷേ, തഥൈവ ഒരു സീറ്റ് പോലും കിട്ടിയില്ല. വീണ്ടും അഞ്ച് വര്‍ഷം പിന്നിട്ട് 2025ല്‍ എത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് തന്ത്രപരമായിട്ടാണ് നീങ്ങിയത്.
2015ല്‍ 70ല്‍ 67 സീറ്റിലും എഎപി ജയിച്ചപ്പോള്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വെറും മൂന്ന് സീറ്റാണ് കിട്ടിയത്. ഓട്ടോ റിക്ഷയ്ക്ക് പോകാനുള്ള അംഗങ്ങളെ മാത്രമേ കിട്ടിയുള്ളൂ എന്നായിരുന്നു ഈ ഘട്ടത്തില്‍ കേട്ട പരിഹാസം. 2020ല്‍ എട്ട് പേര്‍ ജയിച്ചതോടെ ഇന്നോവ വിളിച്ചോ എന്നായി. ഇത്തവണ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ സൈക്കിളില്‍ പോകാനുള്ള അംഗങ്ങളെയെങ്കിലും കിട്ടുമോ എന്ന പരിഹാസ ചോദ്യം കോണ്‍ഗ്രസ് നേരിടുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യമായി മല്‍സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ ഡല്‍ഹിയില്‍ തനിച്ചാണ് ജനവിധി തേടുന്നത്. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുണ്ട്. പക്ഷേ, 20 മണ്ഡലങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വോട്ടുകള്‍ ഭിന്നിക്കുമോ എന്നാണ് എഎപിക്ക് ആധി.
എഎപിക്ക് കഴിഞ്ഞ തവണത്തെ പോലെ തിളങ്ങാന്‍ സാധിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഭരണം ബിജെപി പിടിക്കുമോ എന്ന് ആരും ഉറപ്പിച്ച് പറയുന്നുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും മികച്ച വിജയം നേടുന്ന ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇത്തവണ ഉത്തരം കിട്ടുമോ എന്നാണ് അറിയേണ്ടത്. മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട കേന്ദ്ര ബജറ്റ് ഡല്‍ഹി വോട്ടര്‍മാരില്‍ ഇളക്കം തട്ടിച്ചു എന്ന് നിരീക്ഷിക്കുന്നവരുണ്ട്.
വോട്ടുകള്‍ ചേര്‍ത്തതില്‍ തിരിമറി നടന്നുവെന്ന ആക്ഷേപം ശക്തമാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉന്നയിച്ച ആരോപണം ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോവാണ് ഡല്‍ഹിയിലും സമാനമായ സംശയങ്ങള്‍. ശക്തമായ ത്രികോണ മല്‍സരത്തിന് വേദിയാകുന്ന ഡല്‍ഹിയില്‍ നേതാക്കളുടെ കളംമാറ്റവും തകൃതിയായിരുന്നു. ഇതിനെല്ലാം ശേഷം രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
ദളിതുകള്‍ക്കും മുസ്ലിങ്ങള്‍ക്കും ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലാണ് ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ. രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയതും പ്രധാനമായും ഈ മണ്ഡലങ്ങളില്‍ തന്നെ. ഭരണഘടനയും സംവരണവുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍. 2020ല്‍ കലാപം നടന്ന പ്രദേശങ്ങളിലും രാഹുല്‍ ഗാന്ധി എത്തി. മുസ്ലിം, ദളിത് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ എഎപിയുമായി 12 ഇടത്ത് ശക്തമായ പോര് നടക്കും.
മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായ സീലംപൂരിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രചാരണം. ഇവിടെ 57 ശതമാനമാണ് മുസ്ലിം വോട്ടുകള്‍. ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്ന ഇവിടെ കഴിഞ്ഞ രണ്ടുതവണയും എഎപിയാണ് ജയിച്ചത്. 2020ല്‍ എഎപി ടിക്കറ്റില്‍ ജയിച്ച അബ്ദുല്‍ റഹ്‌മാന്‍ ആണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
മതിയ മഹല്‍, ബല്ലിമാരന്‍, ഓഖ്ല, ചാന്ദ്നി ചൗക്ക് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഇത്തവണ പ്രതീക്ഷയുണ്ട്.
-
Feb 03, 2025 19:10 IST
തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ഈഗിള്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ക്രമക്കേടുകള്‍ തടയുന്നതിനും കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. ഈഗിള്‍ (എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് ഒഫ് ലീഡേഴ്‌സ് ആന്റ് എക്‌സ്പര്‍ട്ട്‌സ്) എന്ന പേരിലാണ് എട്ടംഗ സമിതി രൂപീകരിച്ചത്. മുതിര്‍ന്ന നേതാക്കളും വിദഗ്ദരും കമ്മിറ്റിയിലുണ്ടാകും.
അജയ് മാക്കന്‍, ദിഗ്വിജയ് സിങ്, അഭിഷേക് മനു സിങ്‌വി, പ്രവീണ്‍ ചക്രവര്‍ത്തി, പവന്‍ ഖേര, ഗുര്‍ദീപ് സിങ് സപ്പാല്‍, നിതിന്‍ റാവത്ത്, ചല്ല വമിഷി ചാന്ദ് റെഡ്ഡി എന്നിവരാണ് സമിതിയിലുള്ളത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ക്രമക്കേടായിരിക്കും ആദ്യം പരിശോധിക്കുക.
വിശദമായ റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തിനു ഉടന്‍ നല്‍കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ കുറിച്ചും സമിതി പരിശോധിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ക്രമക്കേടുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യുകയാണ് സമിതിയുടെ ഉത്തരവാദിത്തം.