/kalakaumudi/media/media_files/2025/02/03/c2Dw0MlALICQjSoPcdsz.jpg)
Rep.Img
ന്യൂഡല്‍ഹി: ഒരു മാസത്തോളം നീണ്ട ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഡല്‍ഹിയില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഭരണതുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍, ഒരു അട്ടിമറിയാണ് കോണ്‍ഗ്രസ്സും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
അതേസമയം അരവിന്ദ് കെജ്രിവാള്‍ എന്ന ഒറ്റയാള്‍ പോരാളിയാണ് ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.