ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി കോണ്‍ഗ്രസ്

2013ല്‍ എഎപിയാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞത്. വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍, 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ റേഷന്‍ കിറ്റുകള്‍ എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്.

author-image
Biju
New Update
sgr

Congress leaders Jairam Ramesh, Pawan Khera and others launch the party's manifesto for the Delhi Assembly election, at DPCC Office in New Delhi Photograph: (PTI)

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. തലസ്ഥാനത്ത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് ഉറപ്പായും നടത്തുമെന്ന് പറയുന്ന കോണ്‍ഗ്രസ് പൂര്‍വാഞ്ചലിന് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്.

2013ല്‍ എഎപിയാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞത്. വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍, 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ റേഷന്‍ കിറ്റുകള്‍ എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്.

22 ഭാഗങ്ങളുള്ള പ്രകടന പത്രികയാണിത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവാണ് പത്രിക പുറത്തിറക്കിയത്. വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8500 രൂപ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 100 ഇന്ദിരാ കാന്റീനുകള്‍ നഗരത്തിലുടനീളം ആരംഭിക്കുമെന്നും പാര്‍ട്ടി പറയുന്നു. മലിനീകരണം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് പത്രിക ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു.

അടുത്തമാസം അഞ്ചിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് ഫലമറിയാം. 

election