/kalakaumudi/media/media_files/2025/02/02/biDOca6iKKmrywKY8TGv.jpg)
Rep. Img.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആണ് കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി ആശങ്കയിലാണ്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കിക്കേ വാശിയേറിയ പ്രചാരണവുമായാണ് മുന്നണികള്‍ മുന്നോട്ടു പോകുന്നത്. പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം പ്രചാരണത്തില്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപി പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും.
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആണ് കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങളില്ലെങ്കിലും വോട്ടര്‍മാരില്‍ വലിയൊരു വിഭാഗമായ ഇടത്തരക്കാര്‍ക്കായി ആദായ നികുതിയിളവു പ്രഖ്യാപിച്ചത് അനുകൂലമാകും എന്നാണ് ബിജെപി കണക്കുകൂട്ടല്‍.
അതിനിടെ രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി ക്യാമ്പുകള്‍ ആശങ്കയിലാണ്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി ഇവര്‍ പ്രചാരണത്തില്‍ സജീവമാകുമ്പോള്‍ പാര്‍ട്ടി വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് എഎപി.