ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; ഇത്തവണ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല: ഖുശ്‌ബു

ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്ക് തന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി അയച്ച കുറിപ്പ് ഖുശ്ബു എക്സ് വഴി പങ്കുവച്ചു.

author-image
Rajesh T L
New Update
khushbu

ഖുശ്ബു

Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്ക് തന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി അയച്ച കുറിപ്പ് ഖുശ്ബു എക്സ് വഴി പങ്കുവച്ചു. എന്നാൽ , സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി. 

ആരോഗ്യം മുൻനിർത്തി ചിലപ്പോൾ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാമെന്നും താനിപ്പോൾ അത്തരമൊരു സാഹചര്യത്തിലാണെന്നും ഖുശ്ബുവിന്റെ കുറിപ്പിൽ പറയുന്നു. താൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ 2019ൽ ടെയ്ൽബോണിനുണ്ടായ പരുക്ക് ഗുരുതരമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര ശ്രദ്ധ വേണ്ടതിനാൽ പ്രചാരണ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. പരുക്ക് ഭേദമായി ആരോഗ്യത്തോടെ തിരികെവരാൻ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണമെന്നും ഖുശ്ബു എക്സിൽ കൂട്ടിച്ചേർത്തു.

ഡോക്ടർമാരുടെ നിർദേശം അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതോടെ തന്റെ ആരോഗ്യസ്ഥിതി വഷളാവുകയാണെന്ന് നഡ്ഡയ്ക്ക് അയച്ച കത്തിൽ ഖുശ്ബു വ്യക്തമാക്കി.

BJP khushbu election campaign