/kalakaumudi/media/media_files/2025/02/02/1FfNQONCHuZNwil8BkpQ.jpg)
Suresh Gopi
ന്യൂഡല്‍ഹി: ഉന്നത കുല ജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.എങ്കില്‍ അവരുടെ കാര്യത്തില്‍ ഉന്നമതി ഉണ്ടാകും. അത്തരം ജനാതിപത്യ മാറ്റങ്ങള്‍ ഉണ്ടാകണം.തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തായില്‍ പോരാ.ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ്.കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം.ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല.2024 ജൂണ്‍ വരെ ഈ ദുരന്തവും രാജ്യത്തെ മറ്റ് ദുരന്തവും ഒറ്റക്കെട്ടായിരുന്നു.
ഇപ്പോള്‍ അതിലെ 2 ദുരന്തങ്ങള്‍ പരസ്പരം ഡല്‍ഹിയില്‍ അടിക്കുന്നു.2047ല്‍ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും..ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്..ചില പോരായ്മകള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ചുള്ളതാണ് ഇന്നലത്തെ ബജറ്റെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തില്‍ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റുമായി ബിജെപി വരണം.തൃശൂരിലെ വിജയം പരിശ്രമിച്ച് നേടിയതാണ്.അനിവാര്യമായതിന്റെ തുടക്കം കുറിക്കല്‍.ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.