'ചില്ലായ് ' ജമ്മുകാശ്മീർ: 50 വര്‍ഷത്തിനിടെ ഡിസംബറിലെ ഏറ്റവും കുറഞ്ഞ താപനില

അതികഠിനമായ തണുപ്പനുഭവപ്പെടുന്ന 'ചില്ലായ് കലാനി'ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി.

author-image
Subi
New Update
kalan

ശ്രീനഗര്‍: നീണ്ടവർഷങ്ങൾക്ക്ശേഷംജമ്മുകശ്മീരിൽ ഡിസംബമാസത്തിലെഏറ്റവുംകുറഞ്ഞതാപനിലരേഖപ്പെടുത്തി.അതികഠിനമായ തണുപ്പനുഭവപ്പെടുന്ന 'ചില്ലായ് കലാനി'ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത കാലാവസ്ഥയാണിത്.

കശ്മീരിലെ ഏറ്റവും അതിശക്തമായ ശൈത്യകാലമാണ് ചില്ലായ് കലാന്‍. ഇത് 40 ദിവസത്തോളം നീണ്ടുനില്‍ക്കും. ശ്രീനഗറില്‍, കഴിഞ്ഞ രാത്രിയില്‍ മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന താപനില. വെള്ളിയാഴ്ച രാത്രിയോടെ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീനഗറിലെ താഴ്‌വരകളിലും സമാന രീതിയില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.

പ്രശസ്തമായ ദാല്‍ തടാകത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ജലാശയങ്ങ കടുത്ത തണുപ്പ് കാരണം ഐസ് കട്ടകളാല്‍ നിറഞ്ഞു.കൂടാതെ പല പ്രദേശങ്ങളിലും ജലവിതരണ പൈപ്പുകളും ഇത്തരത്തിൽ ഐസ് കട്ടകളായി. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പുകളിലൊന്നായ ദക്ഷിണ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ കുറഞ്ഞത് മൈനസ് 8.6 ഡിഗ്രി സെല്‍ഷ്യസും പ്രശസ്തമായ സ്‌കീ റിസോര്‍ട്ടായ ഗുല്‍മാര്‍ഗില്‍ കുറഞ്ഞ താപനില മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

1974 ന് ശേഷം ശ്രീനഗറിലെ ഏറ്റവും തണുപ്പുള്ള ഡിസംബര്‍ രാത്രിയാണിത്. അന്ന് മൈനസ് 10.3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തിയിരുന്നു.

srinagar kashmir amaranth