16- മത് ശിവഗിരി തീർത്ഥാടന യോഗം ഫെബ്രുവരി 15 ന് യുഎയിൽ

മുൻകേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ പരിപാടി ഉദ്ഘാടനം ചെയ്യും. വെളളാപ്പളളി നടേഷൻ ഓൺലൈനായി സംഘടനാ സന്ദേശം നൽകും. ശിവഗിരിയിൽ നിന്നുളള സന്യാസിമാർ ,പ്രീതി നടേഷൻ ,തുഷാർ വെളളാപ്പളളി ,അഡ്വ.സുനിൽ മുണ്ടപ്പളളി

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-06 at 8.42.24 PM (1)

യുഎഇ. 93 -മത് ശിവഗിരി തീർത്ഥാടനം യുഎഇയിലെ എസ് എൻഡിപി യോഗം ആചരിക്കും.യുഎഇയിലെ 16-മത് ശിവഗിരി തീർത്ഥാടന സംഗമം ഈ മാസം 15 ന് അജ്മാൻ കൾച്ചറൽ സെൻറിൽ നടക്കും.

WhatsApp Image 2026-02-06 at 8.42.24 PM


മുൻകേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ പരിപാടി ഉദ്ഘാടനം ചെയ്യും. വെളളാപ്പളളി നടേഷൻ ഓൺലൈനായി സംഘടനാ സന്ദേശം നൽകും. ശിവഗിരിയിൽ നിന്നുളള സന്യാസിമാർ ,പ്രീതി നടേഷൻ ,തുഷാർ വെളളാപ്പളളി ,അഡ്വ.സുനിൽ മുണ്ടപ്പളളി തുടങ്ങിയവർ പങ്കെടുക്കും.

WhatsApp Image 2026-02-06 at 8.45.26 PM


മുൻ ISRO ചെയർമാൻ ശ്രീ സോമനാഥ് കുട്ടികളുമായി സംവദിക്കും. ശാസ്ത്ര സാങ്കേതിക പരിശീലനങ്ങൾ , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് & റോബോർട്ടിക്ക് സെമിനാറും ,കലാസാഹിത്യ മത്സരങ്ങളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുമെന്ന് എസ്എൻഡിപി യോഗം യുഎഇ ജന.സെക്രട്ടറി ശ്രീധരൻ പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു

WhatsApp Image 2026-02-06 at 8.42.23 PM

sivagiri pilgrimage