ഗൾഫ് മെഡിക്കൽ സർവ്വകലാശാലയുടെ 26-ാമത് വൈറ്റ് കോട്ട് ചടങ്ങിൽ 700 ആരോഗ്യ പ്രൊഫഷണലുകൾ സത്യപ്രതിജ്ഞ ചെയ്തു. ഗൾഫ് മെഡിക്കൽ സർവ്വകലാശാലയുടെ അജ്മാൻ ക്യാമ്പസിൽ 2024 സെപ്തംബർ 25 ന് നടന്ന ചടങ്ങിൽ ആറ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രോഗികളുടെ പരിചരണം സംബന്ധിച്ച തങ്ങളുടെ പ്രതിബദ്ധത പ്രഖ്യാപിയ്ക്കുന്ന സത്യപ്രതിജ്ഞ ചെയ്‌തു.
102 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 5,000 വിദ്യാർത്ഥികൾ പഠിയ്ക്കുന്ന ഗൾഫ് മെഡിക്കൽ സർവ്വകലാശാലയിലെ ആറ് കോളേജുകളിൽ വൈവിധ്യമാർന്ന മെഡിസിൻ, ഹെൽത്ത് കെയർ പ്രോഗ്രാമുകൾക്ക് പരിശീലനം നൽകുന്നു. അക്കാദമിക് പഠനത്തിനൊപ്പം ആരോഗ്യ സംരക്ഷണ മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പ്രാധാന്യം പര്യവേക്ഷണം ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിയ്ക്കും.
ചടങ്ങിൻ്റെ മുഖ്യാതിഥികളായി തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീൻ, വൈസ് ചാൻസലർമാർ, ഡീൻമാർ, സർവകലാശാല ചാൻസലർ പ്രൊഫ. ഹൊസാം ഹംദി എന്നിവർ പങ്കെടുത്തു. ഹെൽത്ത് കെയർ ലീഡർമാരാകാനുള്ള യാത്ര ആരംഭിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പിന്തുണയും പ്രോത്സാഹനവും നൽകുമെന്ന് ഡോ. മൊയ്തീൻ പറഞ്ഞു.
ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്), ബാച്ചിലർ ഓഫ് ബയോമെഡിക്കൽ സയൻസസ് (ബിബിഎംഎസ്), പ്രീ-ക്ലിനിക്കൽ സയൻസസിൽ അസോസിയേറ്റ് ബിരുദം (എഡിപിസിഎസ്), ഡോക്ടർ ഓഫ് ഡെൻ്റൽ മെഡിസിൻ (DMD), ഡോക്ടർ ഓഫ് ഫാർമസി (PharmD), ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT), ബാച്ചിലർ ഓഫ് സയൻസ് - മെഡിക്കൽ ലബോറട്ടറി സയൻസസ് (BSc MLS), ബാച്ചിലർ ഓഫ് സയൻസ് - മെഡിക്കൽ ഇമേജിംഗ് സയൻസസ് (BSc MIS), ബാച്ചിലർ ഓഫ് സയൻസ് - അനസ്തേഷ്യ ടെക്നോളജി (BSc AT). ), ബാച്ചിലർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് (BSN), ബാച്ചിലർ ഓഫ് സയൻസ് ഇൻ ഹെൽത്ത് കെയർ മാനേജ്മെൻ്റ് ആൻഡ് ഇക്കണോമിക്സ് (BSc HME) പ്രോഗ്രാമുകളുടെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് സത്യപ്രതിജ്ഞ ചെയ്ത് വൈറ്റ് കോട്ട് വാങ്ങിയത്.
“രോഗികൾ, വിദ്യാർത്ഥികൾ, ഹെൽത്ത് കെയർ പ്രാക്ടീഷണർമാർ, മെഡിക്കൽ ഇൻസ്ട്രക്ടർമാർ തമ്മിലുള്ള സൗഹൃദമായ ഇടപെടൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്നും, 2024-ലെ ക്ലാസായി തങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്നും സർവകലാശാല ചാൻസലർ പ്രൊഫ. ഹൊസാം ഹംദി പറഞ്ഞു. ഫലപ്രദമായി ആശയവിനിമയം നടത്താനും ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഇടപഴകാനും സഹാനുഭൂതി പ്രകടിപ്പിക്കാനുമുള്ള കഴിവ് ആരോഗ്യപരിപാലന വിദഗ്ധരെ പരിശീലിപ്പിക്കുന്നതിൻ്റെ പ്രധാന ഘടകമായി തുടരുമെന്ന് ”ചാൻസലർ പറഞ്ഞു.
“രോഗികളെ മാത്രം പരിചരിക്കുന്ന ഒരു ഡോക്ടറുടെ പരിധിക്കപ്പുറം മെഡിക്കൽ പ്രാക്ടീസ് പുരോഗമിച്ചുവെന്നും, ഹെൽത്ത് കെയർ സിസ്റ്റത്തിലെ വൈവിധ്യമാർന്ന പ്രൊഫഷണലുകളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന ഒരു ഏകീകൃത ടീമിൻ്റെ അനിവാര്യ ഭാഗമാണ് വിദ്യാർത്ഥികളെന്നും, അക്കാദമിക് യാത്രയിലും പ്രൊഫഷണൽ കരിയറിലും ടീം വർക്ക് വളർത്തിയെടുക്കുന്നതിൽ വിദ്യാർത്ഥികൾ ശ്രദ്ധിയ്ക്കണമെന്നും പ്രൊഫ. ഹൊസാം ഹംദി അഭിപ്രായപ്പെട്ടു.
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രാദേശികവും അന്തർദേശീയവുമായ 86 പ്രമുഖ സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറുകളുണ്ട്, ഇത് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനത്തിനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. അരിസോണ യൂണിവേഴ്സിറ്റി, വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ് ഓഫ് വിസ്കോൺസിൻ, യു.കെ-യിലെ ഫെയ്മർ സെൻമെഡിക്, ജപ്പാനിലെ ടോക്കിയോ മെഡിക്കൽ ആൻഡ് ഡെൻ്റൽ കോളേജ് എന്നിവയുമായി സഹകരിച്ചാണ് നിലവിൽ ബിരുദ പ്രോഗ്രാമുകൾ പ്രവർത്തിയ്ക്കുന്നത്. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
"ആറ് കോളേജുകളിലായി 39 അംഗീകൃത പ്രോഗ്രാമുകളുടെ അന്തർദ്ദേശീയ അംഗീകാരം നേടുന്നതിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി മുൻനിരയിൽ നിൽക്കുന്നുവെന്നും, യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് ‘ഗവേഷണത്തിലെ മികവിന്’ അംഗീകാരം ലഭിയ്ക്കുകയും, ആരോഗ്യ ഗവേഷണത്തിനുള്ള സംഭാവനകൾ, അക്കാദമിക് മികവ്, ആരോഗ്യ സംരക്ഷണത്തിലെ നവീനതകൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തെ മികച്ച 10 സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ഉൾപ്പെടുന്നുവെന്നും അക്കാദമിക് വൈസ് ചാൻസലറും കോളേജ് ഓഫ് മെഡിസിൻ ഡീനുമായ ഡോ. മണ്ട വെങ്കിട്ടരമണ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 25 വർഷമായി, യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവരുടെ കരിയറിൽ മുന്നേറുകയും, മിഡിൽ ഈസ്റ്റിലെ വിവിധ സ്ഥാപനങ്ങളുടെ CCEOs, COOs, മെഡിക്കൽ ഡയറക്ടർമാർ തുടങ്ങിയ പദവിയിലെത്തുകയും , ആഫ്രിക്ക, ദക്ഷിണേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ, ഗവേഷണ മേഖലകളിലെ ഡിപ്പാർട്ട്‌മെൻ്റ് മേധാവികളായി പ്രവർത്തിയ്ക്കുകയും ചെയ്യുന്നു.
വിദ്യാർത്ഥികൾക്ക് പഠനാനുഭവം വർദ്ധിപ്പിക്കുന്നതിന് ഗൾഫ് മെഡിക്കൽ സർവ്വകലാശാലയുടെ 26-ാമത് വൈറ്റ് കോട്ട് ചടങ്ങിൽ 700 ആരോഗ്യ പ്രൊഫഷണലുകൾ സത്യപ്രതിജ്ഞ ചെയ്തു
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ക്ലാസ് മുറികളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വെർച്വൽ പേഷ്യൻ്റ് ലേണിംഗ് (VPL) സിസ്റ്റം, 3D ക്ലാസ്റൂമിനൊപ്പം, സംവേദനാത്മക വിദ്യാഭ്യാസ അനുഭവം നൽകുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വെർച്വൽ റിയാലിറ്റിയും ഉപയോഗിക്കുന്നു.
കൂടാതെ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മേഖലയിലെ ഏക സ്വകാര്യ അക്കാദമിക് ഹെൽത്ത് സിസ്റ്റം (എഎച്ച്എസ്) ബഹുമതിയും ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയ്ക്കുണ്ട്. തുംബൈ ഡെൻ്റൽ ഹോസ്പിറ്റൽ, തുംബൈ റീഹാബിലിറ്റേഷൻ ആൻഡ് ഫിസിക്കൽ തെറാപ്പി ഹോസ്പിറ്റൽ, തുംബൈ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന ടീച്ചിംഗ് ഹോസ്പിറ്റലുകളിൽ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പരിശീലനം നേടാനുള്ള അവസരവും ലഭ്യമാണ്.
അത്യാധുനിക ഗവേഷണ സൗകര്യമുള്ള "തുംബെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിസിഷൻ മെഡിസിൻ (TRIPM)" ഒരു ഗവേഷണ-അധിഷ്ഠിത സ്ഥാപനമായി പ്രവർത്തിയ്ക്കുന്നു. ക്യാൻസറിനെയും പ്രമേഹത്തെയും കുറിച്ച് തത്സമയ പഠനം നടത്താനും ബിരുദാനന്തര വിദ്യാഭ്യാസം പ്രോത്സാഹിപ്പിയ്ക്കുന്നതിനും, ഗവേഷണം പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കാനും ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.