തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

TRASSK പ്രസിഡൻറ് ശ്രീ. സ്റ്റീഫൻ ദേവസ്സി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും സ്പോർട്‌സ് കൺവീനർ ശ്രീ. സാബു കൊബൻ ടീമുകൾക്ക് സ്വാഗതം പറയുകയും ചെയ്‌തു. ജോയിന്റ് കൺവീനർമാരായ ശ്രീ. അലി ഹംസ, ശ്രീ. റോജോ എന്നിവർ മുഴുവൻ പരിപാടിയും മികച്ച രീതിയിൽ ഏകോപിപ്പിച്ചു.

author-image
Ashraf Kalathode
New Update
2230427237772563702

വിവിധ ഏരിയകളിൽ നിന്നുള്ള 8 ടീമുകൾ ക്രിക്കറ്റ് ടൂർണമെൻറ് പങ്കെടുത്തു. ആവേശകരമായ ഫൈനലിൽ അബ്ബാസിയ എ ഏരിയയുടെ A1 ടീം വിജയികളായപ്പോൾ, അബ്ബാസിയ എ എരിയയുടെ തന്നെ A2 ടീം റണ്ണറപ്പായി.

TRASSK പ്രസിഡൻറ് ശ്രീ. സ്റ്റീഫൻ ദേവസ്സി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും സ്പോർട്‌സ് കൺവീനർ ശ്രീ. സാബു കൊബൻ ടീമുകൾക്ക് സ്വാഗതം പറയുകയും ചെയ്‌തു. ജോയിന്റ് കൺവീനർമാരായ ശ്രീ. അലി ഹംസ, ശ്രീ. റോജോ എന്നിവർ മുഴുവൻ പരിപാടിയും മികച്ച രീതിയിൽ ഏകോപിപ്പിച്ചു.

ഈവന്റ്റ് സ്പോൺസർ കാക്കി ഹോളിഡേയ്‌സ് (വയനാട്) ആയിരുന്നു. വാർഷിക സ്പോൺസർമാരായ അൽ മുല്ല എക്സ‌്ചേഞ്ചും ജോയ് ആലുക്കാസും TRASSK പരിപാടികളോട് വർഷം മുഴുവൻ നൽകുന്ന പിന്തുണ തുടർന്നുകൊണ്ടിരുന്നു.

ജനറൽ സെക്രട്ടറി ശ്രീമതി. ഷൈനി ഫ്രാങ്ക്, വൈസ് പ്രസിഡൻ്റ് ശ്രീ. നോബിൻ തെറ്റയിൽ വനിതാവേദി കൺവിനർ ശ്രീമതി. പ്രതിഭ ഷിബു. ജോയിൻ്റ് സെക്രട്ടറി ശ്രീ. രാജൻ ചാക്കോ, ശ്രീ ദിലീപ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

ടൂർണ്ണമെന്റിന്റെ മികച്ച കീപ്പർ ആയി ശ്രീ. ജോയൽ അക്കര (അബ്ബാസിയ A -A2) മികച്ച ബൗളർ ആയി ശ്രീ. ശരത് (അബ്ബാസിയ A - Aa). മികച്ച ബാറ്റ്സ്‌മാൻ ശ്രീ. രാഹുൽ ബാബു (അബ്ബാസിയ A-A2). മാൻ ഓഫ് ദ സിരീസ് ശ്രീ. രാഹുൽ ബാബു (അബ്ബാസിയ A -A2) ഫൈനൽ മാൻ ഓഫ് ദ മാച്ച് ശ്രീ നിഖിൽ പള്ളത്ത് (അബ്ബാസിയ A - A1) ഇവർക്ക് ട്രോഫികൾ ഭാരവാഹികൾ സമ്മാനിച്ചു.

ട്രഷറർ ശ്രി. സെബാസ്റ്റ്യൻ വാതുകാടൻ പങ്കെടുത്ത ടീമുകൾക്കും ഇവൻ്റ് സ്പോൺസർക്കും സഹകരിച്ച മറ്റു എല്ലാവർക്കും നന്ദി പറഞ്ഞു വിന്നേഴ്‌സ് ട്രോഫിയും കൈമാറി. ടീമുകൾക്കു പ്രോത്സാഹനം നൽകുവാനും ആവേശം പകരാനും നിരവധി ട്രാസ്‌ക് കുടുംബാംഗങ്ങൾ എത്തിയിരുന്നു.