/kalakaumudi/media/media_files/2026/02/09/628854800-2026-02-09-16-06-38.jpg)
റിയാദിലെ ഷുമൈസിയിൽ താമസിക്കുന്ന ആലുവ സ്വദേശികളായ കബീർ-സിൽസിലത്ത് ദമ്പതികളുടെ മകൻ യഹിയ (ഒന്നര വയസ്സ്) ആണ് അന്തരിച്ചത്. ഷുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുടുംബം: ദീർഘകാലമായി റിയാദിൽ, പ്രവാസികളായ കബീറിനും സിൽസിലത്തിനും യഹിയയെ കൂടാതെ മൂന്ന് മക്കൾ കൂടി ഉണ്ട്, ബിലാൽ, ഇഖ്ബാൽ, ഹിബ കബീർ
മൃതദേഹം ഖബറടക്കുന്നതിനാവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. റിയാദ് വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘം സഹായത്തിനുണ്ട്. കൂടാതെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരും സജീവമായി സഹകരിക്കുന്നു.
റിപ്പോർട്ട് -ശാഫി എം.കെ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
