/kalakaumudi/media/media_files/2026/02/09/62704269-2026-02-09-11-40-04.jpg)
കാസർഗോഡ്: കുബനൂർ ബേക്കുർ ന്യൂ പാറ വീട്ടിൽ കെദ്കാർ മുഹമ്മദ് പോക്കർ (60) നിര്യാതനായി. കുവൈറ്റിൽ അസിക്കോ കമ്പനിയിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഒരാഴ്ച മുമ്പാണ് ജോലിസ്ഥലത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.
രണ്ടു ദിവസം മുമ്പ് രാത്രിയിൽ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം പ്രവാസിയായിരുന്ന മുഹമ്മദ് പോക്കറുടെ അപ്രതീക്ഷിത വിയോഗം നാടിനും പ്രവാസി സമൂഹത്തിനും വലിയ നോവായി.
ഭാര്യ: ജമീല, മക്കൾ: ആമിനത്ത് ജസീദ, ഷാസ്മിൻ, അബൂബക്കർ ജംഷീദ്, മുഹമ്മദ് ജുനൈദ്. കബറടക്കം കുബനൂർ ജമാലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
റിപ്പോർട്ട്: ജിതേഷ് - കുവൈറ്റ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
