/kalakaumudi/media/media_files/2026/02/16/63514840-2026-02-16-17-34-41.jpg)
കുവൈറ്റ് സിറ്റി: പ്രവാസലോകത്തെയും നാട്ടിലെയും ആതുരസേവന രംഗത്ത് മാതൃകയായി മാറിയ 'സാന്ത്വനം കുവൈറ്റ്' തങ്ങളുടെ പ്രവർത്തനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം രജത ജൂബിലി സമ്മേളനത്തോടെ ആഘോഷിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന വിപുലമായ വാർഷിക പൊതുയോഗം അൽ അൻസാരി എക്സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടർ മാത്യു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജ്യോതിദാസ് പി.എൻ. അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 25 വർഷത്തിനിടെ 20,868 രോഗികൾക്കായി 20 കോടിയിലധികം രൂപയുടെ ധനസഹായം നൽകാൻ സംഘടനയ്ക്ക് സാധിച്ചുവെന്ന് ഭാരവാഹികൾ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം 1801 അംഗങ്ങളുടെ പിന്തുണയോടെ 1696 പേർക്കായി ഒരു കോടി 82 ലക്ഷം രൂപയുടെ സഹായം എത്തിച്ചു. നാട്ടിലെയും കുവൈറ്റിലെയും സാധാരണക്കാരായ പ്രവാസികൾക്ക് പുറമെ, ദീർഘകാല ചികിത്സ ആവശ്യമുള്ളവർക്കുള്ള പെൻഷൻ, നിർദ്ധന വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായം, ഗൃഹനിർമ്മാണ സഹായം എന്നിവയും സംഘടന നൽകിവരുന്നു.
കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമ്മിച്ച ഫിസിയോതെറാപ്പി സെന്റർ, ഇടുക്കി പശുപ്പാറയിലെ പാലിയേറ്റീവ് കെയർ ആൻഡ് കമ്മ്യൂണിറ്റി സെന്റർ, വയനാട് വാഴവറ്റയിലെ ഫിസിയോതെറാപ്പി സെന്റർ എന്നിവ സാന്ത്വനത്തിന്റെ കരുണാർദ്രമായ ഇടപെടലുകൾക്ക് ഉദാഹരണമാണ്. കൊല്ലം നീണ്ടകരയിലെ ക്യാൻസർ
വാർഷികത്തോടനുബന്ധിച്ച് 25 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയ, 50 കുട്ടികൾക്ക് ക്യാൻസർ ചികിത്സാ സഹായം, 25 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായം എന്നിവ നടപ്പിലാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ 'സ്മരണിക 2025' സുവനീർ പ്രകാശനവും, കുവൈറ്റിലെ 'ബാൻഡ് 7' അവതരിപ്പിച്ച സംഗീത വിരുന്നും നടന്നു.
പുതിയ ഭാരവാഹികൾ: സുനിൽ ചന്ദ്രൻ (പ്രസിഡന്റ്), അനിൽ കുമാർ കെ.എസ്. (ജനറൽ സെക്രട്ടറി), സന്തോഷ് ജോസഫ് (ട്രഷറർ), യോഗത്തിൽ സന്തോഷ് കുമാർ പി., ജിതിൻ ജോസ്, റിഷി ജേക്കബ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ശശീന്ദ്രൻ ടി.എസ്. സ്വാഗതവും നെൽസൺ നൈനാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
