/kalakaumudi/media/media_files/2026/02/27/whatsa-2026-02-27-18-14-42.jpeg)
കുവൈറ്റ്: ബാഡ്മിൻറൺ കളിക്കുന്നതിനിടെ തിരുവല്ല സ്വദേശി കുഴഞ്ഞുവീണു മരിച്ചു.പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടം സ്വദേശി വാണിയ പുരയിൽ ബിബിൻ വി മത്തായി ആണ് (43)മരണമടഞ്ഞത്.
അബ്ബാസിയിൽ കളിക്കളത്തിൽ വച്ച് കുഴഞ്ഞു വീഴുകയും ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അൽ മുല്ല ബഹബാനി മോട്ടോർ കമ്പനിയിൽജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹം കുടുംബസമേതം അബ്ബാസിയിലാണ് താമസിച്ചിരുന്നത്.
ഭൗതികശരീരം സബാ മോർച്ചറിയിൽ പൊതുദർശത്തിന് വച്ച ശേഷം നാട്ടിലേക്ക്അയച്ചു. സംസ്കാര ചടങ്ങുകൾ വളഞ്ഞവട്ടം സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും
കുവൈറ്റ് മഹാ ഇടവക സെന്റ് ഗ്രിഗോറിയസ് പ്രാർത്ഥനാ ഗ്രൂപ്പ് അംഗവും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ
ഹസാവി ബി യൂണിറ്റ് അംഗമായിരുന്നു. ഭാര്യ : ബീന, മക്കൾ:ഡിമോസ് ഡേവിസ്, ഡെൻവിസ്,
റിപ്പോർട്ടർ:ജിതേഷ് രാജൻ താഴത്ത്, കുവൈറ്റ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
