കുവൈത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കളിക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷംനാസ് കോർട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളാ

author-image
Ashraf Kalathode
New Update
59a9b

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ (38) ആണ് അന്തരിച്ചത്. ശനിയാഴ്ച രാത്രി അബ്ബാസിയയിൽ സുഹൃത്തുക്കളോടൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.

കളിക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷംനാസ് കോർട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായ ഷംനാസ്, സാമൂഹിക രംഗത്തും സജീവമായിരുന്നു. കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (KDNA) അബ്ബാസിയ ഏരിയ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

കുടുംബം: ഭാര്യ സാജിറ കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ഫഹിയ, യാക്കൂബ്. പരേതനായ മഠത്തിൽ അഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഷംനാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുവൈത്തിലെ പ്രവാസി കൂട്ടായ്മകളും കെ.ഡി.എൻ.എ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. ളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുന്നത് പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ശാരീരികമായ അസ്വസ്ഥതകൾ ശ്രദ്ധിക്കണമെന്നും ആരോഗ്യപരിശോധനകൾ നടത്തണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

bridge collapsed