അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം; മസ്‌കറ്റിലെ പ്രവാസി മലയാളിക്ക് 45 കോടിയിലധികം രൂപ സമ്മാനം

ജനുവരി 20-ന് എടുത്ത 305810 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ശന്തനുവിനെ തേടിയെത്തിയത്. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പിനിടെ സംഘാടകർ ഫോണിൽ വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനാവാത്ത സന്തോഷത്തിലായിരുന്നു അദ്ദേഹം. 2021 മുതൽ സ്ഥിരമായി ബിഗ്

author-image
Ashraf Kalathode
New Update
1770178263-1770178263-x5jcgizoawdg

https://timesofoman.com/article/167876-indian-expat-from-muscat-wins-dh20-million-in-big-ticket-abu-dhabi-draw

മസ്കറ്റ്: പ്രവാസലോകത്തുനിന്നും വീണ്ടും ഒരു കോടീശ്വരൻ കൂടി. അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ വർഷത്തെ രണ്ടാമത്തെ ഗംഭീര നറുക്കെടുപ്പിൽ മസ്കറ്റിൽ താമസിക്കുന്ന പ്രവാസിക്ക് 20 മില്യൺ ദിർഹം (ഏകദേശം 45 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. മസ്കറ്റിലെ റീട്ടെയിൽ മേഖലയിൽ ജോലി ചെയ്യുന്ന ശന്തനു ഷെട്ടിഗാർ എന്ന പ്രവാസിയാണ് ഈ വമ്പൻ തുകയ്ക്ക് അർഹനായത്.

ജനുവരി 20-ന് എടുത്ത 305810 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ശന്തനുവിനെ തേടിയെത്തിയത്. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പിനിടെ സംഘാടകർ ഫോണിൽ വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനാവാത്ത സന്തോഷത്തിലായിരുന്നു അദ്ദേഹം. 2021 മുതൽ സ്ഥിരമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ സുഹൃത്തുമായി ചേർന്നാണ് ശന്തനു ഈ ടിക്കറ്റ് എടുത്തത്. അതിനാൽ തന്നെ സമ്മാനത്തുകയായ 20 മില്യൺ ദിർഹം ഇരുവരും തുല്യമായി പങ്കിടും. 10 മില്യൺ ദിർഹം (ഏകദേശം 22.5 കോടി രൂപ) വീതമായിരിക്കും ഓരോരുത്തർക്കും ലഭിക്കുക. അപ്രതീക്ഷിതമായി ലഭിച്ച ഈ വലിയ തുക എന്തുചെയ്യണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ശന്തനു പ്രതികരിച്ചു.

ticket