അഡ്വ. ജോബ് മൈക്കിൾ  MLA - യ്ക്ക് സ്വീകരണവും സെമിനാറും : കുട്ടനാടിൻ്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം

സ്വീകരണ പരിപാടിയോടനുബന്ധിച്ചു "കുട്ടനാടിൻ്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം" - എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന സെമിനാറിൽ അഡ്വ. ജോബ് മൈക്കിൾ  MLA പ്രഭാഷണം നടത്തും.

author-image
anumol ps
New Update
kuttanad

 


ഷാർജാ:  ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധി അഡ്വ. ജോബ് മൈക്കിൾ  MLA - യ്ക്ക് ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ യുഎഇ - ലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 21 - ന്   7 pm - ന് സ്വീകരണം നൽകും.  

സ്വീകരണ പരിപാടിയോടനുബന്ധിച്ചു "കുട്ടനാടിൻ്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം" - എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന സെമിനാറിൽ അഡ്വ. ജോബ് മൈക്കിൾ  MLA പ്രഭാഷണം നടത്തും.

പ്രവാസി മലയാളി സംഘടനകൾക്കും സംരംഭകർക്കും കേരള സർക്കാരുമായി സഹകരിച്ചു പ്രവർത്തിയ്ക്കാവുന്ന പദ്ധതികൾ, കുട്ടനാട്ടിലെ കാർഷിക വിഭവങ്ങളെ  വിപണന സാദ്ധ്യതകളുള്ള  മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കുന്ന പ്രോജക്റ്റുകൾ, പ്രകൃതി രമണീയമായ ഭൂമിയുള്ള പ്രവാസി മലയാളികൾ സമർപ്പിയ്ക്കുന്ന ആഗ്രോ ടൂറിസം പദ്ധതികൾക്ക് സർക്കാർ നൽകുന്ന സഹായവും പ്രോത്സാഹനവും, വിഷരഹിത കൃഷിയും മൽസ്യ വളർത്തലും സംയോജിപ്പിച്ചുള്ള ചെറുകിട പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ  UAE - ലെ പ്രവാസി സമൂഹവുമായി ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ അഡ്വ. ജോബ് മൈക്കിൾ  MLA വിശദീകരിയ്ക്കും.  

ചങ്ങനാശ്ശേരിയുടെയും കുട്ടനാടിൻ്റെയും പൊതുവിഷയങ്ങൾ സംബന്ധിച്ച് പ്രവാസി മലയാളികൾക്കുള്ള ക്രീയാത്മകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരിന്  സമർപ്പിയ്ക്കാൻ കഴിയുന്ന അവസരമാണിതെന്ന് സംഘാടക സമിതിയംഗങ്ങളായ ഏബ്രഹാം.പി.സണ്ണി, ഷാജു പ്ലാത്തോട്ടം, രാജേഷ് ജോൺ, ഡയസ് ഇടിക്കുള, ബേബൻ ജോസഫ്, ജേക്കബ് ബെന്നി, ബാബു കുരുവിള, ഷാജി പുതുശ്ശേരി,അലൻ തോമസ്, ബഷീർ വടകര എന്നിവർ അറിയിച്ചു.      

കൂടുതൽ വിവരങ്ങൾ Google Form Link - ൽ ലഭ്യമാണ് : https://forms.gle/XPJq5WYgd1rgKsqF9

john michael