ഷാർജയിൽ വിളഞ്ഞ ഗോതമ്പു പാടത്തെ മുൻനിർത്തി കാർഷിക മഹോത്സവം മലീഹയിൽ കൊടിയേറി...

കൃഷി, കന്നുകാലി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഗോതമ്പ് കൃഷിമഹോത്സവം ഇന്നലെ വ്യാഴാഴ്ച മലീഹയിലെ ഗോതമ്പ് ഫാമിൽ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് ഉദ്യോഗികമായ ഉദ്ഘാടനം നടന്നത്.

author-image
Rajesh T L
Updated On
New Update
news

കൃഷി, കന്നുകാലി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഗോതമ്പ് കൃഷിമഹോത്സവം ഇന്നലെ വ്യാഴാഴ്ച മലീഹയിലെ ഗോതമ്പ് ഫാമിൽ ആരംഭിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് ഉദ്യോഗികമായ ഉദ്ഘാടനം നടന്നത്.ഗോതമ്പ് ഉത്സവത്തിൽ പങ്കെടുക്കാൻ വരുന്ന സന്ദർശകർക്കു വേണ്ടി നിരവധി കഫേകളും കർഷക കുടുംബങ്ങൾ സ്വന്തം കൈകൊണ്ട് കൃഷി ചെയ്ത വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നു എന്നതുകൊണ്ട് തന്നെ ഈ കാർഷികോത്സവത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. 

സന്ദർശകരെ കൂടുതൽ ആനന്ദിപ്പിക്കാൻ സാധിക്കുന്ന തത്സമയ സംഗീത പരിപാടികളാലും വ്യത്യസ്തമായ വിനോദ പരിപാടികൾ കൊണ്ടും ഷാർജയിലെ മലീഹയിലെ ഗോതമ്പ് ഉത്സവപറമ്പ് കാഴ്ചക്കാർക്ക് ആനന്ദകരമാക്കിയിരിക്കുന്നു.

ഫെബ്രുവരി 27 വരെ നടക്കുന്ന നീണ്ട് നില്ക്കുന്ന ഈ കാർഷിക  ഫെസ്റ്റിവൽ എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ടുള്ളതാണ്.പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും കുടുംബങ്ങൾക്കും കർഷകർക്കും അവരുടെ സാധനങ്ങൾ സന്ദർശകർക്ക് നേരിട്ട് വിൽക്കാൻ വേദിയൊരുക്കുന്നതിനും പ്രതിവാര കർഷക വിപണിയും പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

 തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 10 മണിവരെയും വാരാന്ത്യത്തിൽ വെള്ളി മുതൽ ഞായർ ദിവസങ്ങൾ വൈകുന്നേരം 4 മുതൽ രാത്രി 11 വരെയുമാണ് സന്ദർശന സമയത്തെ ക്രമപ്പെടുത്തിയിരിക്കുന്നത് യെന്ന് ബന്ധപ്പെട്ട അതികൃതർ അറിയിച്ചു.എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിനോദ പരിപാടികൾക്ക് പുറമെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് സഹായകരമാകുന്ന കാര്യങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

പ്രാദേശിക ഗോതമ്പ് ഉൽപന്നങ്ങളുടെ  ഒന്നിലധികം വിൽപന കേന്ദ്രങ്ങൾക്കൊപ്പം വിളവെടുപ്പിൻ്റെയും പൊടിക്കുന്ന പ്രക്രിയകളുടെ തത്സമയ പ്രദർശനങ്ങളും സന്ദർശകർക്ക് ആവേശമുണ്ടാക്കുന്ന കാര്യങ്ങളാണ്.പ്രകൃതിദത്തമായ കൃഷിരീതികളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാനും ഭക്ഷ്യ സുസ്ഥലിതയിലേക്ക് എങ്ങനെ നമുക്ക് ഭാവിയ രൂപപ്പെടുത്താൻ എന്നതിനെക്കുറിച്ച്  ഇൻ്ററാക്ടീവ് വർക്ക് ഷോപ്പുകളും പരിപാടിയുടെ ഭാഗമാണ്.

പ്രസ്തുത ഉത്സവത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കി കൊണ്ട് സുസ്ഥിരമായ ഒരു ഭക്ഷ്യ സംസ്കാരം ഉറപ്പുവരുത്തുന്നതിനുള്ള അറിവുകൾ പകരുന്ന പരിപാടികളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് ഷാർജയിലെ കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ഖലീഫ അൽ തുനൈജി പറഞ്ഞു, 

EAST

"ഷാർജയുടെ ഭക്ഷ്യ സുസ്ഥിരതയും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ സംരംഭങ്ങളിലൂടെയും പരിപാടികളിലൂടെയും കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുമാണ് ഇങ്ങനെയൊരുകൃഷി കന്നുകാലി  ഉത്സവം ലക്ഷ്യമിടുന്നത്".

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ആദരണീയനായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 1,900 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഗോതമ്പ് ഫാം പദ്ധതിക്ക് തുടക്കമിട്ടത്.കീടനാശിനികളിൽ നിന്നും ഹാനികരമായ വസ്തുക്കളിൽ നിന്നും മുക്തമായ ഉയർന്ന ഗുണമേന്മയുള്ള ജൈവ ഗോതമ്പ് നൽകി ആഗോളതലത്തിൽ തന്നെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുക എന്ന സന്ദേശം ലോകത്തിന് നൽകാനും കൂടിയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

2022-ൽ സ്ഥാപിതമായ ഗോതമ്പ് ഫാം,ഷാർജയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സുപ്രധാന പദ്ധതി എന്ന നിലയിൽ ഏറെ പ്രസക്തമാണ്.മരുഭൂമിയിലെ മണലിനെ അതിശയിപ്പിച്ചു 
കൊണ്ടുള്ള പ്രസ്തുത കൃഷി സംരംഭം.എമിറേറ്റിലെ നഗരങ്ങളുടെയും പ്രദേശങ്ങളുടെയും ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ അളവ് ഉറപ്പാക്കുന്നതിനായ് 2002 ൽ 400 ഹെക്ടർ സ്ഥലത്താണ് പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ തുടക്കം കുറിക്കപ്പെട്ടിരുന്നത്.

സാമൂഹികമായ ഒരു കൂട്ടുത്തരവാദിത്വത്തിന്റെ കൂട്ടു സംരംഭം എന്ന നിലയിലും  കാർഷിക മേഖല ഉപയോഗപ്പെടുത്തിയുള്ള ഭക്ഷ്യ സുരക്ഷ പദ്ധതി എന്നുള്ള നിലയിലും ഷാർജ ഗോതമ്പ് ഫെസ്റ്റിവൽ ലോകത്തിന്റെ മുമ്പിൽ മഹത്തായ ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നുണ്ട്.അതോടൊപ്പം തന്നെ പ്രാദേശിക സംസ്കാരം ആഘോഷിക്കുകയും താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ ഒരുമയുടെ വികാരം വളർത്തുകയും ചെയ്യുന്ന ഒരു മാനവികമായ കാഴ്ചപ്പാട് ഷാർജ മലിഹയിലെ ഗോതമ്പ് ഉത്സവം പറമ്പിൽ പരിലസിച്ചു നിൽക്കുന്നതായ്  സന്ദർശനത്തിൽ അനുഭവപ്പെടുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജലസേചന സംവിധാനമാണ് ഇവിടെ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. 
കർഷകർക്ക് സൗജന്യ നിരക്കിലാണ് വൈദ്യുതിയും വെള്ളവും നൽകിയിരുന്നത്. മാരക രാസകീടനാശിനികൾ ഇല്ലാതെ വേണം കൃഷി നടത്താനെന്നും പ്രത്യേകം നിർദേശിച്ചിരുന്നു.ഈ വർഷം കൃഷി ചെയ്ത 800 ഹെക്ടറിൽ നിന്ന് 2025 ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും വരും കാലങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും പദ്ധതി ഷാർജക്ക് തുണയാകും.      

 

                                                                                                        ബഷീർ വടകര

gulf gulf news