/kalakaumudi/media/media_files/2026/02/05/ws-2026-02-05-14-04-19.jpeg)
മസ്കത്ത്: ഒമാന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഒമ്പതാമത് അൽ ബഷായർ ഒട്ടകയോട്ട ഉത്സവത്തിന് അൽ ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ വർണ്ണാഭമായ തുടക്കം. ഒമാനിൽ നിന്നുള്ളവർക്ക് പുറമെ വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഒട്ടക ഉടമകളും വിഖ്യാതരായ പരിശീലകരും മാറ്റുരയ്ക്കുന്നതോടെ മേഖലയിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായി ഇത്തവണത്തെ ഫെസ്റ്റിവൽ മാറി.
/filters:format(webp)/kalakaumudi/media/media_files/2026/02/05/whatsapp-2026-02-05-14-04-41.jpeg)
അറബ് പൈതൃകത്തിന്റെ ഭാഗമായുള്ള ഒട്ടകയോട്ട മത്സരങ്ങൾക്കു പുറമെ, സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രദർശനം, വിവിധ സാംസ്‌കാരിക പരിപാടികൾ, പരമ്പരാഗത കലാപ്രകടനങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കായിക പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ ചെറുകിട വ്യവസായങ്ങൾക്കും കച്ചവടക്കാർക്കും വലിയ സാമ്പത്തിക ഉണർവ് നൽകുന്നതാണ് ഈ മേളയെന്ന് സംഘാടകർ വ്യക്തമാക്കി.
/filters:format(webp)/kalakaumudi/media/media_files/2026/02/05/whatsap-2026-02-05-14-05-04.jpeg)
അൽ ബഷായർ ഒട്ടകയോട്ടം ഒമാനികളുടെ പാരമ്പര്യ കായിക ചരിത്രത്തിന്റെ പ്രതീകമാണെന്നും ഓരോ മത്സരവും സാംസ്‌കാരികമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ളതാണെന്നും സംഘാടന സമിതി കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ഇരന്റ്സ് വിഭാഗം തലവൻ അഹമ്മദ് നാസർ അൽ ജൂനൈബി പറഞ്ഞു. ആവേശം വാനോളമുയരുന്ന മത്സരങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും ഫെബ്രുവരി ഏഴ് വരെ തുടരും. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ മേളയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/02/05/whatsa-2026-02-05-14-05-50.jpeg)
റിപ്പോർട്ട്: ശാഫി എം.കെ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
