/kalakaumudi/media/media_files/2026/01/04/c-2026-01-04-10-37-50.jpeg)
റഫീഖ് അബ്ബാസ് ബഹ്‌റൈൻ
മനാമ: പുതുവർഷത്തിന്റെ പുലരിയിൽ ജീവൻ രക്ഷിക്കാനുള്ള ഉദാത്തമായ സന്ദേശവുമായി അൽഫുർഖാൻ സെന്റർ. സെന്ററിന്റെ സാമൂഹികക്ഷേമ വിഭാഗം സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ജനുവരി ഒന്നിന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി.
അൽഫുർഖാൻ പ്രവർത്തകർക്ക് പുറമെ മദ്രസ രക്ഷിതാക്കളും സുഹൃത്തുക്കളും അനുഭാവികളും സജീവമായി രക്തദാനത്തിന് മുന്നോട്ടുവന്നു. എല്ലാ വർഷവും ജനുവരി ഒന്നിനും ഹിജ്‌റ വർഷാരംഭമായ മുഹറം ഒന്നിനും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന അൽഫുർഖാൻ സെന്റർ, ഈ പാരമ്പര്യം ഇത്തവണയും ആവേശത്തോടെ നിലനിർത്തി.
അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, മനാഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൂടാതെ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളായ:
സുബൈർ MM (ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ)
റിസാലുദ്ധീൻ (അൽ മന്നായി സെന്റർ)
ഹംസ മേപ്പാടി (ഇന്ത്യൻ ഇസ്‌ലാഹി സെന്റർ) എന്നിവരും ക്യാമ്പ് സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
കൺവീനർ അബ്ദുൾ സലാമിൻ്റെ മേൽനോട്ടത്തിൽ നടന്ന ക്യാമ്പ് മികച്ച രീതിയിലുള്ള സംഘാടനം കൊണ്ട് ശ്രദ്ധ നേടി. അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, ശാനിദ്, അനൂപ്, അബ്ദുള്ള, ഫാറൂക്ക് മാട്ടൂൽ, ഇഖ്ബാൽ അഹമ്മദ്, അബ്ദുൾ ഹക്കീം, ഇല്യാസ്, നസീഫ്, നവാസ്, മുജീബ്, ഇസ്മയിൽ, ഫിറോസ്, സിറാജ്, ബിനു റഹ്മാൻ, സീനത്ത്, നസീമ എന്നിവർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
മനുഷ്യത്വം വിളിച്ചോതുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ പുതുവർഷത്തെ വരവേറ്റ അൽഫുർഖാൻ സെന്ററിനെ സൽമാനിയ ബ്ലഡ് ബാങ്ക് അധികൃതർ അഭിനന്ദിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
