അൽ ഹിദായ മദ്രസ, മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

അൽ ഹിദായ മദ്രസ വിദ്യാർത്ഥികളുടെ 2025-26 വർഷത്തെ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ  ടീമുകളായി ആസ്പർ  ബൈലിംഗ്വിൽ സ്കൂളിൽ നടന്ന മത്സരത്തിൽ സൈനുദ്ദീൻ മഖ്ദൂം ടീം ജേതാക്കളായി

author-image
Ashraf Kalathode
New Update
WhatsApp Image 2025-12-30 at 10.29.16 AM

സൈനുദ്ദീൻ മഖ്ദൂം ടീം ജേതാക്കളായി

കുവൈറ്റ് സിറ്റി: അൽ ഹിദായ മദ്രസ വിദ്യാർത്ഥികളുടെ 2025-26 വർഷത്തെ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ  ടീമുകളായി ആസ്പർ  ബൈലിംഗ്വിൽ സ്കൂളിൽ നടന്ന മത്സരത്തിൽ സൈനുദ്ദീൻ മഖ്ദൂം ടീം ജേതാക്കളായി

dance

കുഞ്ഞാലിമരക്കാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി കുട്ടികളുടെ ഖുർആൻ,   വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ,  ഒപ്പന,  ദഫ് മുട്ട്,  കോൽക്കളി,  നാടകം,  തുടങ്ങി വിവിധതരം കലാ മത്സരങ്ങൾ ഫെസ്റ്റിനെ വർണ്ണാഭമാക്കി. മത്സരാർത്ഥികൾക്കും ചാമ്പ്യന്മാർക്കും സമ്മാന വിതരണം നടത്തുകയും ചെയ്തു.

tty

സമാപന സമ്മേളനം കുവൈത്തിലെ പ്രഗൽഭ പണ്ഡിതൻ മുനീർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ വച്ച് കഴിഞ്ഞ അധ്യായന വർഷം ക്ലാസ് അഞ്ചിൽ നിന്നും ഏഴിൽ നിന്നും വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അൽ ഹിദായ മദ്രസ പിടിഎ പ്രസിഡണ്ട് ഷഹീദ് ലബ്ബ അധ്യക്ഷത വഹിച്ചു. മദ്രസ കമ്മിറ്റി പ്രസിഡൻറ് ഹാഫിസ് ഹാരിസ് അൽ ഹാദി  മുഖ്യപ്രഭാഷണം നടത്തി. മാംഗോ ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി,  കൽട്രൊ മാനേജിംഗ് ഡയറക്ടർ ഇസ്മായിൽ, കോംട്ടൻ മൊബൈൽ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ പിടിഎ സെക്രട്ടറി ഷെറഫലി മുഹിയുദ്ദീൻ അൽ ഖാസിമി, എന്നിവർ സംബന്ധിച്ചു പ്രിൻസിപ്പൽ ഷംനാദ് മൗലവി സ്വാഗതവും പ്രോഗ്രാം കൺവീനർ ശിഹാബ് നന്ദിയും പറഞ്ഞു.

kky

madrasa