ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് നേതൃത്വത്തിൽ. അജപാക്ക് ട്രാവൻകൂർ   ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെന്റ് ആവേശകരമായി

ആവേശകരമായ മത്സരത്തിൽ ലോവർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി & വെങ്കട്ട റെഡി എന്നിവർ വിജയികളായി. ഇസ്മയിൽ & ശ്രീഹരി  എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

author-image
Ashraf Kalathode
New Update
4453193241608649749

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻറെ നേതൃത്വത്തിൽ ട്രാവൻകൂർ ട്രോഫി സമാപിച്ചു. അഹമ്മദി ഐസ്മാഷ്  ബാഡ്മിൻറൺ കോർട്ടിൽ  നടന്ന മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.

പ്രസിഡൻറ്  കുര്യൻ തോമസ് പൈനും മൂട്ടിലിന്റെയും സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടിന്റെയും നേതൃത്വത്തിൽ നടന്ന അജ്പാക്  എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ പങ്കെടുത്തു വിജയികളായവർക്ക്  ഷഫീക് ട്രോഫികൾ സമ്മാനിച്ചു.


ആവേശകരമായ മത്സരത്തിൽ ലോവർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി & വെങ്കട്ട റെഡി എന്നിവർ വിജയികളായി. ഇസ്മയിൽ & ശ്രീഹരി  എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹയർ ഇന്റർമിഡിയറ്റ്  വിഭാഗത്തിൽ സിദ്ധാർഥ് കെ ശ്രീജിത്ത്‌ & ശ്രുതി വഗയിലാ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തി വിജയികളായപ്പോൾ ജോബിൻ & ഷജീർ,  എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അഡ്വാൻസ് വിഭാഗത്തിൽ വിഷ്ണു ചന്ദ്രനും & വരുൺ ശിവായും വിജയികളായപ്പോൾ  നവിൽ റെൻസൺ & രതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ലേഡീസ് ഫൈനലിൽ രജനി & രോഹിണി ഗാനെസ്കർ  എന്നിവർ ഒന്നാം സ്ഥാനത്ത് എത്തി വിജയികളായപ്പോൾ  നയന പി പി, ആനി ജോർജ്     രണ്ടാം സ്ഥാനവും നേടി.

അജപാക്ക് ട്രാവൻകൂർ  ഇന്റർ ആലപ്പുഴ ലില്ലിയമ്മ അലക്സാണ്ടർ, കുന്നിൽ വലിയവീട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായി ഉള്ള മത്സരത്തിൽ  ജെഷ് ജോസഫ് & അജിൻ മാമൻ സഖ്യം വിജയികളായി.

ജെഷ് ജോസഫ് & അജിൻ മാമൻ സഖ്യം വിജയികളായി.  തോമസ് & ഗ്ളൻ  ഫിലിപ്പ്  സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
40 + വിഭാഗം മത്സരത്തിൽ ജെറിൻ ജേക്കബ് & മഹേശ്വരൻ സഖ്യം ഒന്നാമതും ജ്യോതി രാജ് & ജാബർ ഫറൂഖ് രണ്ടാം സ്ഥാനവും കരസ്തമാക്കി.45 + വെർടെൻസ് വിഭാഗത്തിൽ  രാജേഷ് ടീവി & ആന്റണി പോൾറാജ് ഒന്നാമതും മാത്യു കെ എബ്രഹാം  &  ദിലീപ് കുമാർ രണ്ടാം സ്ഥാനത്തു വിജയികളായി.

വിജയികൾക്ക്  അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി  ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം,  സ്പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ,  മനോജ് പരിമണം, ജനറൽ കോർഡിനേറ്റർ അനിൽ വള്ളികുന്നം അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അജ്പാക് സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, സെക്രട്ടറിമാരായ സിബി പുരുഷോത്തമൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ,  ഏരിയ കൺവീനർമാരായ ലിനോജ്‌ വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, വനിതാവേദി ഭാരവാഹികളായ അനിത അനിൽ, കീർത്തി സുമേഷ്, ആനി മാത്യു  എന്നിവർ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു.

badminton