അറബ് ഡ്രീംസ്-ബി ആർ സി ഫുട്ബോൾ, കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ്, തെക്കേപ്പുറം കിങ്‌സ് വിജയിച്ചു.

ആദ്യ മത്സരത്തിൽ ബിശാറത്തും രണ്ടാം മത്സരത്തിൽ മിഷാലും കളിയിലെ കേമന്മാരായി. ടൂർണമെന്റിന്റെ ഗതി നിർണയിക്കുന്ന അടുത്ത ആഴ്ചയിലെ മത്സരത്തിൽ കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ് മലബാർ റോയൽസിനെയും, കേരള ഡയനാമോസ് തെക്കേപ്പുറം കിങ്സിനെയും നേരിടും

author-image
Ashraf Kalathode
New Update
bb

കബീർ കൊണ്ടോട്ടി സൗദി അറേബ്യ 

ജിദ്ദ: ബി ആർ സി ജിദ്ദ യുടെ 2025-26 വർഷത്തെ അറബ് ഡ്രീംസ് കപ്പിനായുള്ള ഫുട്ബോൾ ലീഗ് രണ്ടാം വാര മത്സരങ്ങളിൽ തെക്കേപ്പുറം കിങ്‌സും, കാലിക്കറ്റ് സ്ട്രൈക്കേഴ്‌സും വിജയിച്ചു. 

ആദ്യ മത്സരത്തിൽ തെക്കേപ്പുറം കിങ്‌സ് ബിഷാരത് നേടിയ ഏക പെനാൽട്ടി ഗോളിലൂടെ മലബാർ റോയൽസിനെ പരാജയപ്പെടുത്തി. അത്യന്തം ആവേശകരമായ മത്സരത്തിൽ ബിഷാരത്, നവാസ്,മുഹാജിർ,സമീർ, അലീം, അഹദ് എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റൻ നിസ്വറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ മലബാർ റോയൽസിനെ വരിഞ്ഞുമുറുക്കി, റിയാസ്, മാസിൻ, ഇല്ഹാന് എന്നിവരിലൂടെ മലബാർ റോയൽസ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഈ ജയത്തോടെ തെക്കേപ്പുറം കിങ്‌സ് ഫൈനൽ സാധ്യത അരക്കിട്ടുറപ്പിച്ചു.

ആവേശം വിതച്ച രണ്ടാം മത്സരത്തിൽ ജരീർ, യസീദ്, റിസ്വാൻ എന്നിവർ അടങ്ങിയ ശക്തരായ കേരള ഡയനാമോസിനെ മിഷാൽ,ശാഹുൽ, വസീം, എന്നിവരുടെ മികച്ച പ്രകടനത്താൽ കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ് രണ്ടു എണ്ണം പറഞ്ഞ ഗോളുകൾക്കു പരാജയപ്പെടുത്തി, മിഷാലും, യാസിനും ഗോളുകൾ നേടി.

ആദ്യ മത്സരത്തിൽ ബിശാറത്തും രണ്ടാം മത്സരത്തിൽ മിഷാലും കളിയിലെ കേമന്മാരായി. ടൂർണമെന്റിന്റെ ഗതി നിർണയിക്കുന്ന അടുത്ത ആഴ്ചയിലെ മത്സരത്തിൽ കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ് മലബാർ റോയൽസിനെയും, കേരള ഡയനാമോസ് തെക്കേപ്പുറം കിങ്സിനെയും നേരിടും. സുഹൈൽ, വാജിദ്, അലി എന്നിവർ ഗ്രൗണ്ട് നിയന്ധ്രിച്ചു.

basketball tournament