/kalakaumudi/media/media_files/2026/01/11/ppp-2026-01-11-16-46-54.jpeg)
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ബി.ആർ.സി (BRC) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഫുട്ബോൾ ലീഗിന് ജിദ്ദയിലെ വുറൂദ് ടർഫിൽ ആവേശകരമായ തുടക്കമായി. ജനുവരി 9 വെള്ളിയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബി.ആർ.സിയുടെ മുൻ അംഗവും പ്രമുഖ ഫുട്ബോൾ താരവുമായ പി.എ. നിസ്‌ബെത് ഉദ്ഘാടനം നിർവ്വഹിച്ചു. ചില്ലീസ് ഫെസിലിറ്റി മാനേജർ തബ്രീസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
/filters:format(webp)/kalakaumudi/media/media_files/2026/01/11/ccc-2026-01-11-16-46-41.jpeg)
ആദ്യ മത്സരത്തിൽ തെക്കേപ്പുറം കിങ്സിന് ജയം ; മത്സരത്തിന്റെ തുടക്കം ഒരല്പം സാവധാനത്തിലായിരുന്നെങ്കിലും പിന്നീട് കളിക്കാർ താളം കണ്ടെത്തിയതോടെ ഗാലറി ആവേശത്തിലായി. കാലിക്കറ്റ് സ്ട്രൈക്കേഴ്സിനെതിരെ നടന്ന മത്സരത്തിൽ സമീർ നൽകിയ മനോഹരമായ ഒരു അസിസ്റ്റിലൂടെ അബ്ദുൽ അലീം നേടിയ ഏക ഗോളിന് തെക്കേപ്പുറം കിങ്സ് വിജയം സ്വന്തമാക്കി. നവാസ്, സാജിദ്, മുസ്തഫ എന്നിവർ മിന്നുന്ന പ്രകടനം കാഴ്ചവച്ച മത്സരത്തിൽ തെക്കേപ്പുറം കിങ്സിന്റെ പ്ലേമേക്കർ ബിഷാരത്താണ് 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരം നേടിയത്.
രണ്ടാം മത്സരത്തിൽ കേരള ഡൈനാമോസ്: രണ്ടാം മത്സരത്തിൽ മലബാർ റോയൽസിനെ നേരിട്ട കേരള ഡൈനാമോസ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ആദ്യ പകുതിയുടെ പതിമൂന്നാം മിനിറ്റിൽ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് 'ഇക്കു' നേടിയ മനോഹരമായ പ്ലേസിംഗ് ഗോളാണ് മത്സരത്തിൽ നിർണ്ണായകമായത്. രണ്ടാം പകുതിയിൽ റിയാസ്, ഇൽഹാൻ, ഹിഷാം എന്നിവരുടെ നേതൃത്വത്തിൽ മലബാർ റോയൽസ് ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഡൈനാമോസ് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ഇക്കു കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഘാടനം, മത്സരങ്ങൾ നിയന്ത്രിക്കുന്നതിലും ഗ്രൗണ്ട് മാനേജ്‌മെന്റിലും അബ്ദുൽറഹ്മാൻ, സമദ്, സുഹൈൽ, വാജിദ്, അലി, ഖലീൽ, സാജിദ്, ആസിം, മുഹാജിർ എന്നിവർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫഹീം ബഷീർ സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യാതിഥികളായ പി.എ. നിസ്‌ബെതും തബ്രീസും വിതരണം ചെയ്തു.
വരും ദിവസങ്ങളിലും ആവേശകരമായ മത്സരങ്ങളാണ് ലീഗിൽ ആരാധകരെ കാത്തിരിക്കുന്നത്. കബീർ കൊണ്ടോട്ടി സൗദി അറേബ്യ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
