/kalakaumudi/media/media_files/2026/02/18/img8171-2026-02-18-19-40-27.jpeg)
ജിദ്ദയുടെ ചരിത്രവഴികളിലൂടെ 'അറേബ്യൻ സ്കൈ'; മാധ്യമപ്രവർത്തകർക്കായി പൈതൃക യാത്ര സംഘടിപ്പിച്ചു
കബീർ കൊണ്ടോട്ടി - സൗദി അറേബ്യ
/filters:format(webp)/kalakaumudi/media/media_files/2026/02/18/whatsap-2026-02-18-19-53-52.jpeg)
ജിദ്ദ: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജിദ്ദയുടെ ചരിത്രശേഷിപ്പുകൾ അടുത്തറിയാൻ മാധ്യമപ്രവർത്തകർക്കായി 'അറേബ്യൻ സ്കൈ' ട്രാവൽ ഗ്രൂപ്പ് പൈതൃക യാത്ര സംഘടിപ്പിച്ചു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ചരിത്രനഗരമായ 'ബലദി'ന്റെ ഉള്ളറകളിലേക്കായിരുന്നു വിജ്ഞാനപ്രദമായ ഈ യാത്ര.
/filters:format(webp)/kalakaumudi/media/media_files/2026/02/18/what-2026-02-18-19-51-42.jpeg)
ചരിത്രഗവേഷകർക്കും വിനോദസഞ്ചാരികൾക്കും ജിദ്ദയുടെ പുരാതന പ്രൗഢി പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ ടൂർ ഓപ്പറേറ്റർമാരായ അറേബ്യൻ സ്കൈ ഈ സന്ദർശനം ഒരുക്കിയത്. പ്രശസ്ത ടൂർ ഗൈഡ് ബന്ദർ അൽ ഹർബി യാത്രയ്ക്ക് നേതൃത്വം നൽകി.
/filters:format(webp)/kalakaumudi/media/media_files/2026/02/18/download-3-2026-02-18-19-45-06.jpg)
ഏഴാം നൂറ്റാണ്ട് മുതൽ സൗദി അറേബ്യയുടെ സാംസ്കാരിക കവാടമായി നിലകൊള്ളുന്ന ജിദ്ദയിലെ പൗരാണിക കെട്ടിടങ്ങൾ സംഘം സന്ദർശിച്ചു. ചെങ്കടലിൽ നിന്നുള്ള പവിഴപ്പുറ്റുകളും ചുണ്ണാമ്പുകല്ലും ഉപയോഗിച്ച് നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള നസീഫ് ഹൗസ്, ശർബത്‌ലി ഹൗസ് എന്നിവ ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നത് വിസ്മയകരമായ കാഴ്ചയായിരുന്നു. ലോകത്ത് മറ്റെവിടെയും കാണാത്ത രീതിയിലുള്ള മനോഹരമായ കൊത്തുപണികളോടു കൂടിയ 'റൗശൻ' ജാലകങ്ങളുടെ നിർമ്മാണ വൈദഗ്ധ്യവും സന്ദർശകർക്ക് വിശദീകരിച്ചു നൽകി.
/filters:format(webp)/kalakaumudi/media/media_files/2026/02/18/what-2026-02-18-19-52-04.jpeg)
പുരാതന വ്യാപാര കേന്ദ്രമായ സൂഖുൽ അൽ അറബിയിലൂടെ ഉള്ള യാത്ര, ചരിത്രപ്രസിദ്ധമായ ഇമാം ശാഫി മസ്ജിദ്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഉസ്മാൻ ബിൻ അഫാൻ പള്ളി (അബൂബക്കർ പള്ളി) എന്നിവിടങ്ങളിലെ ചരിത്രരേഖകളും സംഘം അനാവരണം ചെയ്തു.
/filters:format(webp)/kalakaumudi/media/media_files/2026/02/18/download-2-2026-02-18-19-45-25.jpg)
സംഗീതവും സംസ്കാരവും സമന്വയിക്കുന്ന മ്യൂസിയങ്ങൾ അവിസ്മരണീയ മായ കാഴ്ചയായിരുന്നു, സൗദിയിലെ വിഖ്യാത സംഗീതജ്ഞൻ താരിഖ് അബ്ദുൽ ഹക്കീമിന്റെ സ്മരണാർത്ഥമുള്ള മ്യൂസിയം സന്ദർശനം വേറിട്ട അനുഭവമായിരുന്നു. സൗദി ദേശീയ ഗാനത്തിന് സംഗീതം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ സംഗീത ഉപകരണങ്ങളും പഴയകാല റെക്കോർഡിംഗുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2026/02/18/download-2026-02-18-19-45-42.jpg)
തുടർന്ന്, 2025 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച അത്യാധുനികമായ റെഡ് സീ മ്യൂസിയം സംഘം സന്ദർശിച്ചു. ചരിത്രപ്രസിദ്ധമായ ബാബ് അൽ-ബുന്ത് കെട്ടിടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ട് കാലത്ത് സമുദ്രമാർഗ്ഗം മക്കയിലേക്ക് വന്നിരുന്ന ഹാജിമാരുടെയും വ്യാപാരികളുടെയും പ്രധാന പ്രവേശന കവാടമായിരുന്നു ഈ കെട്ടിടം. ചെങ്കടലിന്റെ ചരിത്രവും ആവാസവ്യവസ്ഥയും വിശദീകരിക്കുന്ന 23 ഗാലറികളിലായി ആയിരത്തിലധികം പുരാവസ്തുക്കളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/02/18/download-1-2026-02-18-19-46-24.jpg)
അറേബ്യൻ സ്കൈ മാനേജിംഗ് ഡയറക്ടർ നഷ് രിഫ്, അജ്മൽ എന്നിവരും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളായ ജലീൽ കണ്ണമംഗലം (പ്രസിഡന്റ്), ഗഫൂർ കൊണ്ടോട്ടി (ജനറൽ സെക്രട്ടറി), ഗഫൂർ മമ്പുറം, വഹീദ് സമാൻ, സുൽഫിക്കർ ഒതായി, കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഹസൻ ചെറൂപ്പ, ബിജു കുമാർ, എ.എം സജിത്ത്, ഇബ്രാഹിം ഷംനാട്, എൻ.എം. സ്വാലിഹ് തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തു. ജിദ്ദയുടെ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഇത്തരം യാത്രകൾ ഉപകരിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
/filters:format(webp)/kalakaumudi/media/media_files/2026/02/18/whatsa-2026-02-18-19-52-27.jpeg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
