അസറ്റ് ഫ്രോസ്റ്റി നൈറ്റ് 2025

എറണാകുളം കറുകുറ്റി എസ്‌. സി. എം. എസ്‌ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി യു. എ. ഇ അലുമ്‌നി ചാപ്റ്റർ ആയ അസറ്റ് യു. എ. ഇ തങ്ങളുടെ വാർഷിക ശീതകാല ഒത്തുകൂടലായ "അസറ്റ് ഫ്രോസ്റ്റി നൈറ്റ് 2025" ദുബായ് എക്സ്പോ ലേക്കിൽ വെച്ചു ആഘോഷിച്ചു

author-image
Rajesh T L
New Update
KK

ദുബായ്: എറണാകുളം കറുകുറ്റി എസ്‌.സി.എം.എസ്‌ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി യു. എ. ഇ അലുമ്‌നി ചാപ്റ്റർ ആയ അസറ്റ് യു.എ.ഇ തങ്ങളുടെ വാർഷിക ശീതകാല ഒത്തുകൂടലായ "അസറ്റ് ഫ്രോസ്റ്റി നൈറ്റ് 2025" ദുബായ് എക്സ്പോ ലേക്കിൽ വെച്ചു ആഘോഷിച്ചു.അലുംനി മെമ്പർമാരും കുടുംബങ്ങളുമായി 120 -ഓളം പേർ പങ്കെടുത്ത പരിപാടിയിൽ ലൈവ് ബാർബിക്യു ഡിന്നർ,തട്ടുകട,കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ, മ്യൂസിക്കൽ നൈറ്റ്,വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.അയൂബ്, രാജ്‌കുമാർ എന്നിവർ മ്യൂസിക്കൽ നൈറ്റ് നയിച്ചു.അസറ്റ് പ്രസിഡന്റ് ജസ്റ്റിൻ ആന്റോ,സെക്രട്ടറി തരാനാ യൂനുസ്, ട്രഷറർ സാംസൺ കെ.സലിൻ,വൈസ് പ്രസിഡന്റ് ഷഫ്‌നാസ്,ഇവന്റ് കൺവീനർ തേജ്‌നാ പൊങ്ങിലൊടി,കോർ കമ്മിറ്റി അംഗങ്ങളായ ശ്രീഹരി ശ്രീനി,മുഹമ്മദ് ഷാരുൺ,ഹഫീസ്,ആദർശ്,ഫെബിൻ അർഷദ്,ടോജി രാജൻ തോമസ്,ആന്റണി ജോസ്,ആന്റണി തരകൻ,നിതിൻ കെ. ബി.,ഹവാസ്,റെമീസ്,ഡീജോ മാത്യു,റാം കുമാർ,നീനി,മിൻഹാജ്,നാഷിയ, ജാബിർ,ഷെറിൻ,അനുശ്രീ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

gulf news